MCBQ app icon Malayalam Catholic Bible Quiz
Matthew Chapter 7 New Testament 20 Questions

Matthew Chapter 7 — Bible Quiz in Malayalam മത്തായി 7-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Matthew Chapter 7, based on the POC Bible Malayalam edition. The app has all 27 questions from this chapter. The Gospel of Matthew presents Jesus as the fulfilment of Old Testament prophecy. It covers the genealogy and birth of Jesus, the Sermon on the Mount, his miracles, and his early ministry in Galilee.

Question 1 of 20

വിധിക്കപ്പെടാതിരിക്കാൻ യേശു ഉപദേശിക്കുന്നത് എന്ത്?

A. നിങ്ങളും വിധിക്കരുത്
B. മറ്റൊരാളെ വിധിക്കരുത്
C. ആരെയും വിധിക്കരുത്
D. അയൽക്കാരനെ വിധിക്കരുത്
Show Answer
Correct Answer A. നിങ്ങളും വിധിക്കരുത്
Question 2 of 20

നിങ്ങൾക്ക് അളന്നു കിട്ടുന്ന തോത് ഏത് എന്നാണ് യേശു പറയുന്നത്?

A. നിങ്ങളുടെ അളവ് തന്നെ
B. നിങ്ങൾ അളക്കുന്ന അളവു കൊണ്ട് തന്നെ
C. നിങ്ങളുടെ അളവുനാഴി കൊണ്ട്
D. നിങ്ങളുടെ കണക്കുകൂട്ടൽപ്രകാരം
Show Answer
Correct Answer B. നിങ്ങൾ അളക്കുന്ന അളവു കൊണ്ട് തന്നെ
Question 3 of 20

പൂരിപ്പിക്കുക:" നിന്റെ സഹോദരന്റെ........................................... കാണുകയും നിന്റെ................................................ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

A. കണ്ണിലെ തടിക്കഷണം, കണ്ണിലെ കരട്
B. കണ്ണിലെ കരട്,കണ്ണിലെ മരക്കഷണം
C. കണ്ണിലെ കരട്, കണ്ണിലെ കരട്
D. കണ്ണിലെ കരട്, കണ്ണിലെ തടിക്കഷണം
Show Answer
Correct Answer D. കണ്ണിലെ കരട്, കണ്ണിലെ തടിക്കഷണം
Question 4 of 20

സ്വന്തം കണ്ണിൽ തടിക്കഷണം ഇരിക്കെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുമാറ്റാൻ ശ്രമിക്കുന്നവരെ യേശു വിളിക്കുന്ന പേരെന്ത്?

A. കള്ളൻ
B. വഞ്ചകൻ
C. കപടനാട്യക്കാരൻ
D. ദുഷ്ടൻ
Show Answer
Correct Answer C. കപടനാട്യക്കാരൻ
Question 5 of 20

വിശുദ്ധമായത് ആർക്കാണ് കൊടുക്കരുതാത്തത്?

A. നായ്ക്കൾക്ക്
B. പന്നികൾക്ക്
C. മക്കൾക്ക്
D. ദുഷ്ടരായ മക്കൾക്ക്
Show Answer
Correct Answer A. നായ്ക്കൾക്ക്
Question 6 of 20

പന്നികൾക്കിട്ടു കൊടുക്കരുത് എന്ന് യേശു പറയുന്നത് എന്ത്?

A. സ്വർണ്ണം
B. നിങ്ങളുടെ രത്നങ്ങൾ
C. നിങ്ങളുടെ നന്മകൾ
D. നിങ്ങളുടെ മുത്തുകൾ
Show Answer
Correct Answer D. നിങ്ങളുടെ മുത്തുകൾ
Question 7 of 20

എന്താണ് നായ്ക്കൾക്ക് കൊടുക്കരുത് എന്ന് യേശു പറയുന്നത്?

A. ഭക്ഷണം
B. നല്ല ഭക്ഷണം
C. വിശുദ്ധമായവ
D. വിശുദ്ധമായ ഭക്ഷണം
Show Answer
Correct Answer C. വിശുദ്ധമായവ
Question 8 of 20

പൂരിപ്പിക്കുക: "...................................... നിങ്ങൾക്ക് ലഭിക്കും,.................................... നിങ്ങൾ കണ്ടെത്തും,..................................... നിങ്ങൾക്ക് തുറന്നു കിട്ടും."

A. ചോദിക്കുവിൻ, അന്വേഷിക്കുവിൻ,മുട്ടുവിൻ
B. ചോദിക്കുവിൻ, അന്വേഷിക്കുവിൻ, വിളിക്കുവിൻ
C. അന്വേഷിക്കുവിൻ, ചോദിക്കുവിൻ, വിളിക്കുവിൻ
D. കണ്ടെത്തുവിൻ,ചോദിക്കുവിൻ,മുട്ടുവിൻ
Show Answer
Correct Answer A. ചോദിക്കുവിൻ, അന്വേഷിക്കുവിൻ,മുട്ടുവിൻ
Question 9 of 20

മക്കൾക്ക് നല്ല വസ്തുക്കൾ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ എന്ത് നൽകും?

A. സൗഭാഗ്യങ്ങൾ
B. നന്മകൾ
C. പരിശുദ്ധാത്മാവിനെ
D. ധനം
Show Answer
Correct Answer B. നന്മകൾ
Question 10 of 20

"മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ" അധ്യായവും വാക്യവും ഏത്?

A. 7:13
B. 7:14
C. 7:12
D. 7:7
Show Answer
Correct Answer C. 7:12
Question 11 of 20

എങ്ങോട്ട് നയിക്കുന്ന വാതിലാണ് വിസ്തൃതവും വഴി വിശാലവും ആയിട്ടുള്ളത്?

A. നരകത്തിലേക്ക്
B. സ്വർഗ്ഗത്തിലേക്ക്
C. നാശത്തിലേക്ക്
D. വിനാശത്തിലേക്ക്
Show Answer
Correct Answer D. വിനാശത്തിലേക്ക്
Question 12 of 20

'അത് കണ്ടെത്തുന്നവരോ ചുരുക്കം' ഏത്?

A. ജീവനിലേക്ക് നയിക്കുന്ന വാതിൽ
B. നന്മയിലേക്ക് നയിക്കുന്ന വാതിൽ
C. നിത്യജീവനിലേക്ക് നയിക്കുന്ന വാതിൽ
D. സ്വർഗ്ഗത്തിലേക്ക് നയിക്കുന്ന വാതിൽ
Show Answer
Correct Answer A. ജീവനിലേക്ക് നയിക്കുന്ന വാതിൽ
Question 13 of 20

ജീവനിലേക്ക് നയിക്കുന്ന വാതിൽ എങ്ങനെയുള്ളതാണ്?

A. ഇടുങ്ങിയത്
B. ഇടുങ്ങിയതും വീതി കുറഞ്ഞതും
C. വീതി കുറഞ്ഞതും ഞെരുക്കും ഉള്ളതും
D. ചെറിയ വാതിൽ
Show Answer
Correct Answer B. ഇടുങ്ങിയതും വീതി കുറഞ്ഞതും
Question 14 of 20

ആടുകളുടെ വേഷത്തിൽ വരുന്ന ആരെയാണ് സൂക്ഷിച്ചു കൊള്ളേണ്ടത്?

A. ചെന്നായ്ക്കളെ
B. ദുഷ്ടരെ
C. വ്യാജപ്രവാചകന്മാരെ
D. കപടനാട്യക്കാരെ
Show Answer
Correct Answer C. വ്യാജപ്രവാചകന്മാരെ
Question 15 of 20

വ്യാജ പ്രവാചകന്മാരെ എങ്ങനെ മനസ്സിലാക്കാം എന്നാണ് മലയിലെ പ്രസംഗത്തിൽ യേശു പറയുന്നത്?

A. വാക്കുകളിൽ നിന്ന്
B. പെരുമാറ്റത്തിൽ നിന്നും
C. ജീവിത മാതൃക കൊണ്ട്
D. ഫലങ്ങളിൽ നിന്ന്
Show Answer
Correct Answer D. ഫലങ്ങളിൽ നിന്ന്
Question 16 of 20

നല്ല ഫലം കായ്ക്കാത്ത വൃക്ഷത്തിന് എന്ത് സംഭവിക്കും?

A. വെട്ടി തീയിൽ എറിയപ്പെടും
B. തീയിൽ എറിയും
C. അഗ്നിയിൽ ചുടും
D. കോടാലി വയ്ക്കും
Show Answer
Correct Answer A. വെട്ടി തീയിൽ എറിയപ്പെടും
Question 17 of 20

കർത്താവേ കർത്താവേ എന്ന് എന്നെ വിളിച്ചപേക്ഷിക്കുന്നവനല്ല പിന്നെ ആരാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്?

A. പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ
B. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ
C. പരിശുദ്ധനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ
D. എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നത്
Show Answer
Correct Answer B. സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ
Question 18 of 20

സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് അവകാശവാദം ഉന്നയിക്കുന്ന അനീതി പ്രവർത്തിക്കുന്നവരോട് എന്ത് ചെയ്യുവാനാണ് യേശു കല്പിക്കുന്നത്?

A. അകന്നുപോകുക
B. എന്നിൽനിന്ന് അകന്നുപോവുക
C. അനുതപിക്കുക
D. നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിൻ
Show Answer
Correct Answer D. നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിൻ
Question 19 of 20

എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവർ എപ്രകാരമുള്ള വിവേകമതിയായ മനുഷ്യന് തുല്യനായിരിക്കും?

A. നന്മ ചെയ്യുന്ന
B. പാറമേൽ ഭവനം പണിത
C. ഗോതമ്പ് അറപ്പുരയിൽ ശേഖരിക്കുന്ന
D. എപ്പോഴും പ്രാർത്ഥിക്കുന്ന
Show Answer
Correct Answer B. പാറമേൽ ഭവനം പണിത
Question 20 of 20

വിവേകമതിയായ മനുഷ്യൻ പാറമേൽ പണിത ഭവനത്തിൻമേൽ പല അത്യാഹിതങ്ങൾ ഉണ്ടായിട്ടും അത് വീണില്ല. മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കുന്ന അത്യാഹിതങ്ങൾ എന്തെല്ലാം?

A. മഴ പെയ്തു, വെള്ളപ്പൊക്കം ഉണ്ടായി, കാറ്റൂതി, അത് ഭവനത്തിൻമേലാഞ്ഞടിച്ചു
B. മഴ പെയ്തു, വെള്ളപ്പൊക്കം ഉണ്ടായി, കാറ്റൂതി
C. മഴപെയ്തു, വെള്ളപ്പൊക്കം ഉണ്ടായി, കൊടുങ്കാറ്റ് അടിച്ചു, അത് ഭവനത്തിൻമേൽ ആഞ്ഞടിച്ചു
D. മഴ പെയ്തു, കൊടുങ്കാറ്റ് അടിച്ചു, വെള്ളപ്പൊക്കം ഉണ്ടായി
Show Answer
Correct Answer A. മഴ പെയ്തു, വെള്ളപ്പൊക്കം ഉണ്ടായി, കാറ്റൂതി, അത് ഭവനത്തിൻമേലാഞ്ഞടിച്ചു
Malayalam Catholic Bible Quiz App

Practice the Full Matthew Chapter 7 Quiz in the App

The website shows 20 questions. The app has all 27 — with score tracking, offline access, and daily reminders.

Download Free on Google Play