MCBQ app icon Malayalam Catholic Bible Quiz
Mark Chapter 14 New Testament 20 Questions

Mark Chapter 14 — Bible Quiz in Malayalam മർക്കോസ് 14-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Mark Chapter 14, based on the POC Bible Malayalam edition. The app has all 84 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.

Question 1 of 20

യേശുവിനെ പിടികൂടി വധിക്കേണ്ടത് എങ്ങനെ എന്ന് ആലോചിച്ചു കൊണ്ടിരുന്നത് ആരെല്ലാമായിരുന്നു?

A. പ്രധാന പുരോഹിതരും ഫരീസേയരും
B. ജനപ്രമാണികളും പുരോഹിതന്മാരും
C. ന്യായാധിപന്മാരും നിയമജ്ഞരും
D. പ്രധാന പുരോഹിതന്മാരും നിയമജ്ഞരും
Show Answer
Correct Answer D. പ്രധാന പുരോഹിതന്മാരും നിയമജ്ഞരും
Question 2 of 20

പ്രധാന പുരോഹിതന്മാരും നിയമജ്ഞരും യേശുവിനെ എങ്ങനെ പിടികൂടി വധിക്കുന്നതിനെ പറ്റിയാണ് ആലോചിച്ചത്?

A. ശിഷ്യന്മാരെ ഉപയോഗിച്ച്
B. പടയാളികളെ ഉപയോഗിച്ച്
C. ചതിവിൽ
D. റോമൻ ഗവൺമെന്റിനെ അട്ടിമറിച്ചു
Show Answer
Correct Answer C. ചതിവിൽ
Question 3 of 20

പ്രധാന പുരോഹിതന്മാരും ജനങ്ങളും തിരുനാളിൽ യേശുവിനെ പിടികൂടി വധിക്കേണ്ട എന്ന് തീരുമാനിക്കാൻ കാരണമെന്ത്?

A. ജനങ്ങൾ ബഹളം ഉണ്ടാക്കും എന്നതുകൊണ്ട്
B. സംഭവം വഷളാകും എന്നതുകൊണ്ട്
C. യേശുവിനെ ഒരു പ്രവാചകനായി എല്ലാവരും കണ്ടിരുന്നതുകൊണ്ട്
D. സാഹചര്യം അനുകൂലമല്ലാത്തതുകൊണ്ട്
Show Answer
Correct Answer A. ജനങ്ങൾ ബഹളം ഉണ്ടാക്കും എന്നതുകൊണ്ട്
Question 4 of 20

പ്രധാന പുരോഹിതന്മാരും ജനങ്ങളും ഏതു തിരുനാളിലാണ് യേശുവിനെ പിടികൂടി വധിക്കേണ്ട എന്ന് തീരുമാനിച്ചത്?

A. കൂടാരത്തിരുന്നാൽ
B. പെസഹാ തിരുനാൾ
C. പ്രധാന തിരുനാൾ
D. അപ്പത്തിന്റെ തിരുനാൾ
Show Answer
Correct Answer B. പെസഹാ തിരുനാൾ
Question 5 of 20

കുഷ്ഠരോഗിയെയായ ശിമയോന്റെ വീട് എവിടെ?

A. യൂദയാ
B. ബദാനിയ
C. ജെറുസലേം
D. കഫർണാം
Show Answer
Correct Answer B. ബദാനിയ
Question 6 of 20

ബദാനിയായിൽ ആരുടെ വീട്ടിൽ വച്ചാണ് ഒരു സ്ത്രീ തൈലാഭിഷേകം നടത്തിയത്?

A. ശിമയോന്റെ വീട്ടിൽ വച്ച്
B. പത്രോസിന്റെ വീട്ടിൽ വച്ച്
C. ഒരു സ്ത്രീയുടെ വീട്ടിൽ വച്ച്
D. ശ്ലീഹന്മാരിൽ ഒരാളുടെ വീട്ടിൽ വച്ച്
Show Answer
Correct Answer A. ശിമയോന്റെ വീട്ടിൽ വച്ച്
Question 7 of 20

ബദാനിയായില്‍ ശിമയോന്റെ വീട്ടിൽ എന്ത് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഒരു സ്ത്രീ യേശുവിനെ തൈലാഭിഷേകം നടത്തിയത്?

A. ഭക്ഷണത്തിനിരിക്കവേ
B. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ
C. ഭക്ഷണം പൂർത്തിയായപ്പോൾ
D. സൽക്കാരം അവസാനിച്ചപ്പോൾ
Show Answer
Correct Answer A. ഭക്ഷണത്തിനിരിക്കവേ
Question 8 of 20

ബദാനിയായിൽ വച്ച് യേശുവിന് തൈലാഭിഷേകം നിർവഹിച്ച സ്ത്രീ കൊണ്ടുവന്നത് എന്ത് സുഗത തൈലം ആയിരുന്നു?

A. ചെന്നിനായകം
B. ശുദ്ധ നാർദ്ധീൻ സുഗന്ധതൈലം
C. എത്യോപ്യൻ സുഗന്ധതൈലം
D. ഈജിപ്ഷ്യൻ സുഗന്ധതൈലം
Show Answer
Correct Answer B. ശുദ്ധ നാർദ്ധീൻ സുഗന്ധതൈലം
Question 9 of 20

ബദാനിയായിൽ വെച്ച് യേശുവിനെ തൈലാഭിഷേകം ചെയ്ത സ്ത്രീ എന്തുമാത്രം സുഗന്ധതൈലവുമായാണ് വന്നത്?

A. ഒരു പാത്രം നിറയെ
B. ഒരു ഭരണി നിറയെ
C. ഒരു കുപ്പി നിറയെ
D. ഒരു വെൺകൽഭരണി നിറയെ
Show Answer
Correct Answer D. ഒരു വെൺകൽഭരണി നിറയെ
Question 10 of 20

ബദാനിയായിൽ യേശു ഭക്ഷണത്തിനിരുന്ന വീടിന്റെ ഉടമസ്ഥനായ ശിമയോനെ ബാധിച്ച രോഗമേത്?

A. കുഷ്ഠരോഗം
B. തളർവാതം
C. അപസ്മാരം
D. പനി
Show Answer
Correct Answer A. കുഷ്ഠരോഗം
Question 11 of 20

ബദാനിയായിൽ വച്ച് യേശുവിനെ തൈലാഭിഷേകം ചെയ്ത സ്ത്രീ യേശുവിന്റെ ശരീരത്തിൽ എവിടെയാണ് തൈലം ഒഴിച്ചത്?

A. ശിരസ്സിൽ
B. പാദങ്ങളിൽ
C. കൈകളിൽ
D. കാലുകളിൽ
Show Answer
Correct Answer A. ശിരസ്സിൽ
Question 12 of 20

ബദാനിയായിൽ വച്ച് യേശുവിന്റെ ശിരസ്സിൽ ഒഴിച്ച സുഗന്ധതൈലം എന്ത് വിലയ്ക്ക് വിറ്റ് ദരിദ്രർക്ക് കൊടുക്കാമായിരുന്നില്ലേ എന്നാണ് അവിടെ ഉണ്ടായിരുന്നവർ ചോദിച്ചത്?

A. ആയിരം ദനാറക്ക്
B. ആയിരം താലന്തിന്
C. മുന്നൂറിലധികം ദനാറക്ക്
D. മുന്നൂറിലധികം താലന്തിന്
Show Answer
Correct Answer C. മുന്നൂറിലധികം ദനാറക്ക്
Question 13 of 20

പൂരിപ്പിക്കുക: "എന്റെ സംസ്കാരത്തിന് വേണ്ടി ഇവൾ------------------------മുൻകൂട്ടി തൈലം പൂശുകയാണ് ചെയ്തത്".

A. എന്റെ ശരീരം
B. എന്റെ ശിരസ്
C. എന്റെ പാദങ്ങൾ
D. എന്റെ കൈകൾ
Show Answer
Correct Answer A. എന്റെ ശരീരം
Question 14 of 20

ആര് എപ്പോഴും നിങ്ങളോടുകൂടി ഉണ്ട് എന്നാണ് യേശു പറയുന്നത്?

A. കൂട്ടുകാർ
B. മരിച്ചവർ
C. ദരിദ്രർ
D. കൂടെയുള്ളവർ
Show Answer
Correct Answer C. ദരിദ്രർ
Question 15 of 20

ബദാനിയായിൽ ഒരു സ്ത്രീ നടത്തിയ തൈലാഭിഷേകം ഇവളുടെ സ്മരണയ്ക്കായി എവിടെയെല്ലാം പ്രസ്താവിക്കപ്പെടും എന്നാണ് യേശു പറയുന്നത്?

A. ലോകത്തെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുന്നുവോ അവിടെയെല്ലാം
B. എല്ലായിടത്തും
C. ഭൂമിയുള്ളിടത്തോളം കാലം
D. അവസാനകാലംവരെ
Show Answer
Correct Answer A. ലോകത്തെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുന്നുവോ അവിടെയെല്ലാം
Question 16 of 20

യേശുവിനെ ഒറ്റിക്കൊടുക്കാൻവേണ്ടി യൂദാസ് സ്കറിയോത്ത ആരുടെ അടുത്തേക്കാണ് ചെന്നത്?

A. ജനപ്രമാണികളുടെ അടുത്തേക്ക്
B. പുരോഹിതന്മാരുടെ അടുത്തേക്ക്
C. നിയമജ്ഞരുടെയും ഫരീശയരുടെയും അടുത്തേക്ക്
D. പ്രധാന പുരോഹിതന്മാരുടെ അടുത്തേക്ക്
Show Answer
Correct Answer D. പ്രധാന പുരോഹിതന്മാരുടെ അടുത്തേക്ക്
Question 17 of 20

യേശുവിനെ ഒറ്റിക്കൊടുക്കാൻ തയ്യാറായ യൂദാസ് സ്കറിയോത്താക്ക് പ്രധാന പുരോഹിതന്മാർ വാഗ്ദാനം ചെയ്തതെന്ത്‌?

A. പണം
B. പദവി
C. അധികാരം
D. സുവർണ്ണം
Show Answer
Correct Answer A. പണം
Question 18 of 20

"നിനക്ക് ഞങ്ങൾ എവിടെ പെസഹാ ഒരുക്കണം എന്നാണ് നീ ആഗ്രഹിക്കുന്നത്". ആരാരോട് ചോദിച്ചു?

A. ജനം ശിഷ്യന്മാരോട്
B. ശിഷ്യന്മാർ യേശുവിനോട്
C. യേശു ശിഷ്യന്മാരോട്
D. യൂദാസ് യേശുവിനോട്
Show Answer
Correct Answer B. ശിഷ്യന്മാർ യേശുവിനോട്
Question 19 of 20

പെസഹാ ഭക്ഷണം ഒരുക്കാനായി യേശു നഗരത്തിലേക്ക് എത്ര ശിഷ്യന്മാരെ അയച്ചു?

A. 4
B. 3
C. 11
D. 2
Show Answer
Correct Answer D. 2
Question 20 of 20

പെസഹാ ഭക്ഷണം ഒരുക്കാനായി യേശു അയച്ച ശിഷ്യന്മാർ നഗരത്തിൽ ചെല്ലുമ്പോൾ ആര് എതിരെ വരുമെന്നാണ് യേശു പറയുന്നത്?

A. ഒരുവൻ
B. കുടം ചുമന്നുകൊണ്ട് ഒരുവൻ
C. വെള്ളവുമായി ഒരുവൻ
D. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവൻ
Show Answer
Correct Answer D. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവൻ
Malayalam Catholic Bible Quiz App

Practice the Full Mark Chapter 14 Quiz in the App

The website shows 20 questions. The app has all 84 — with score tracking, offline access, and daily reminders.

Download Free on Google Play