Question 1 of 20
ഗുരോ നോക്കൂ!എത്ര വലിയ കല്ലുകൾ! എത്ര വിസ്മയകരമായ സൗധങ്ങൾ! യേശുവിനോട് ഇങ്ങനെ പറഞ്ഞാത് ആര്?
A.
ശിഷ്യന്മാർ
B.
പത്രോസ്
C.
ഒരാൾ
D.
ശിഷ്യന്മാരിൽ ഒരുവൻ
Show Answer
Correct Answer
D. ശിഷ്യന്മാരിൽ ഒരുവൻ
Question 2 of 20
എത്ര വലിയ കല്ലുകൾ എത്ര വിസ്മയകരമായ സൗധങ്ങൾ എന്ന് ശിഷ്യന്മാർ പറഞ്ഞത് എന്തിനെക്കുറിച്ചായിരുന്നു?
A.
ജെറുസലേം ദേവാലയത്തെ കുറിച്ച്
B.
ജെറുസലേം ദേവാലയത്തിന്റെ മിനാരങ്ങളെക്കുറിച്ച്
C.
ജെറീക്കോ കോട്ടയെ കുറിച്ച്
D.
ഇതൊന്നുമല്ല
Show Answer
Correct Answer
A. ജെറുസലേം ദേവാലയത്തെ കുറിച്ച്
Question 3 of 20
ഇവയെല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെടും. എന്തിനെപ്പറ്റിയുള്ള പ്രവചനമാണിത്?
A.
ജെറുസലേം കോട്ട
B.
ജെറിക്കോ കോട്ട
C.
ജെറുസലേം ദേവാലയം
D.
സെഹിയോൻ മാളിക
Show Answer
Correct Answer
C. ജെറുസലേം ദേവാലയം
Question 4 of 20
വേദനകളുടെയും ഭീകര ദുരിതങ്ങളുടെയും കാലത്തെപ്പറ്റി യേശു ശിഷ്യന്മാരെ പഠിപ്പിച്ചത് എവിടെ വെച്ച്?
A.
ഒലിവുമലയിൽ വച്ച്
B.
ഒലിവുമലയിൽ ദേവാലയത്തിന് അഭിമുഖമായിരിക്കുമ്പോൾ
C.
ഒലിവ് മലയിൽ ദേവാലയത്തിനുള്ളിൽ ഇരിക്കുമ്പോൾ
D.
ഒലിവുമലയിൽ ദേവാലയത്തിന്റെ പ്രധാന ഭാഗത്തിരിക്കുമ്പോൾ
Show Answer
Correct Answer
B. ഒലിവുമലയിൽ ദേവാലയത്തിന് അഭിമുഖമായിരിക്കുമ്പോൾ
Question 5 of 20
അന്ത്യനാളുകൾ തുടങ്ങുമ്പോൾ അടയാളം എന്തായിരിക്കും എന്ന് യേശുവിനോട് ചോദിച്ച അപ്പസ്തോലന്മാർ ആരെല്ലാം?
A.
പത്രോസ് യാക്കോബ് യോഹന്നാൻ അന്ത്രയോസ്
B.
പത്രോസ് യാക്കോബ് യോഹന്നാൻ
C.
പത്രോസ് യാക്കോബ് യോഹന്നാൻ ശിമയോൻ
D.
പത്രോസ് യാക്കോബ് യോഹന്നാൻ യൂദാസ്
Show Answer
Correct Answer
A. പത്രോസ് യാക്കോബ് യോഹന്നാൻ അന്ത്രയോസ്
Question 6 of 20
അന്ത്യനാളുകൾ തുടങ്ങുമ്പോൾ ആരാണ് അനേകരെ വഴിതെറ്റിക്കുന്നത്?
A.
യേശുവിന്റെ നാമത്തിൽ വരുന്നവൻ
B.
അന്ത്യക്രിസ്തു
C.
ഞാനാണ് എന്ന് പറഞ്ഞ് യേശുവിന്റെ നാമത്തിൽ വരുന്നവൻ
D.
സാത്താൻ
Show Answer
Correct Answer
C. ഞാനാണ് എന്ന് പറഞ്ഞ് യേശുവിന്റെ നാമത്തിൽ വരുന്നവൻ
Question 7 of 20
ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തലയുയർത്തുന്നതും പലസ്ഥലങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമങ്ങളും ഉണ്ടാകുന്നതും എന്തിന്റെ ആരംഭം മാത്രം എന്നാണ് യേശു പറയുന്നത്?
A.
ഈറ്റുനോവിന്റെ
B.
വേദനകളുടെ
C.
കഷ്ടതയുടെ
D.
ദുരിതങ്ങളുടെ
Show Answer
Correct Answer
A. ഈറ്റുനോവിന്റെ
Question 8 of 20
അവസാന നാളുകളിൽ ശിഷ്യന്മാർ ആർക്കേൽപ്പിച്ചു കൊടുക്കപ്പെടും എന്നാണ് യേശു പ്രവചിച്ചത്?
A.
പ്രമാണിമാർക്ക്
B.
നിയമജ്ഞർക്കും പുരോഹിതർക്കും
C.
ന്യായാധിപസംഘങ്ങൾക്ക്
D.
ജനക്കൂട്ടത്തിന്
Show Answer
Correct Answer
C. ന്യായാധിപസംഘങ്ങൾക്ക്
Question 9 of 20
അവസാന നാളുകളിൽ യേശുവിന് സാക്ഷ്യം നൽകാൻ ശിഷ്യന്മാർ ആരുടെ മുമ്പാകെ നിൽക്കും എന്നാണ് യേശു പ്രവചിക്കുന്നത്?
A.
ദേശാധിപതി കളുടെയും രാജാക്കന്മാരുടെയും മുമ്പാകെ
B.
ന്യായാധിപന്മാരുടെയും ഫരിസേയരുടെയും മുമ്പാകെ
C.
ജനപ്രമാണികളുടെ മുമ്പാകെ
D.
ഇതൊന്നുമല്ല
Show Answer
Correct Answer
A. ദേശാധിപതി കളുടെയും രാജാക്കന്മാരുടെയും മുമ്പാകെ
Question 10 of 20
അവസാന നാളുകളിൽ ശിഷ്യന്മാർ എവിടെ വെച്ച് പരിഹരിക്കപ്പെടുമെന്നാണ് യേശു പ്രവചിക്കുന്നത്?
A.
തെരുവുകളിൽ വച്ച്
B.
നഗരവീഥികളിൽ വച്ച്
C.
ന്യായാസനങ്ങൾക്ക് മുൻപിൽ
D.
സിനഗോഗുകളിൽവെച്ച്
Show Answer
Correct Answer
D. സിനഗോഗുകളിൽവെച്ച്
Question 11 of 20
അവസാന നാളുകളിൽ ശിഷ്യന്മാർ പീഡിപ്പിക്കപ്പെടാൻ ആരംഭിക്കുന്നതിനു മുമ്പേ ആദ്യം എന്ത് സംഭവിക്കേണ്ടിയിരിക്കുന്നു എന്നാണ് യേശു അരുളിചെയ്തത്?
A.
നല്ല കാര്യങ്ങൾ എല്ലാം സംഭവിക്കേണ്ടിയിരിക്കുന്നു
B.
വിനാശങ്ങളെല്ലാം സംഭവിക്കേണ്ടിയിരിക്കുന്നു
C.
എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു
D.
എല്ലാ മനുഷ്യരോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു
Show Answer
Correct Answer
C. എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു
Question 12 of 20
അവസാന നാളുകളെ പറ്റി പറയുന്നിടത്ത് ശിഷ്യന്മാർ എന്തു പറയണം എന്ന് വിചാരിച്ചു ഉൽക്കണ്ടാകേണ്ടാത്തത് എപ്പോഴെന്നാണ് യേശു ഉപദേശിക്കുന്നത്?
A.
അവർ നിങ്ങളെ പിടിച്ചു കൊണ്ടു പോകുമ്പോൾ
B.
അവർ ഏൽപ്പിച്ചു കൊടുക്കാൻ കൊണ്ടുപോകുമ്പോൾ
C.
കൊല്ലാൻ ഉള്ള കുഞ്ഞാടിനെപോലെ കൊണ്ടുപോകുമ്പോൾ
D.
ഇതൊന്നുമല്ല
Show Answer
Correct Answer
B. അവർ ഏൽപ്പിച്ചു കൊടുക്കാൻ കൊണ്ടുപോകുമ്പോൾ
Question 13 of 20
അന്ത്യനാളുകളിൽ ശിഷ്യന്മാരെ ഏൽപ്പിച്ചു കൊടുക്കാനായി കൊണ്ടുപോകുമ്പോൾ ശിഷ്യന്മാരിലൂടെ സംസാരിക്കുക ആരായിരിക്കും എന്നാണ് യേശു പറയുന്നത്?
A.
ദൈവാത്മാവ്
B.
പരിശുദ്ധാത്മാവ്
C.
സത്യാമാവ്
D.
ആത്മാവ്
Show Answer
Correct Answer
B. പരിശുദ്ധാത്മാവ്
Question 14 of 20
അവസാന നാളുകളിൽ ശിഷ്യന്മാരെ എല്ലാവരും ദ്വേഷിക്കുമെങ്കിലും ആര് രക്ഷ പ്രാപിക്കും എന്നാണ് യേശു പറയുന്നത് ?
A.
അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ
B.
വിശുദ്ധർ
C.
സഹനശീലർ
D.
നീതിമാന്മാർ
Show Answer
Correct Answer
A. അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ
Question 15 of 20
എന്തിനെപ്രതിയാണ് എല്ലാവരും ശിഷ്യന്മാരെ ദ്വേഷിക്കുമെന്ന് കർത്താവ് പറയുന്നത്?
A.
സുവിശേഷത്തെ പ്രതി
B.
നന്മകളെ പ്രതി
C.
താൻ ചെയ്ത അത്ഭുത പ്രവർത്തികളെ പ്രതി
D.
യേശുവിന്റെ നാമത്തെപ്രതി
Show Answer
Correct Answer
D. യേശുവിന്റെ നാമത്തെപ്രതി
Question 16 of 20
അവസാന നാളുകളിൽ എവിടെയുള്ളവരാണ് പർവതങ്ങളിലേക്ക് പലായനം ചെയ്യേണ്ടത്?
A.
ജെറുസലേമിൽ ഉള്ളവർ
B.
ജെറീക്കോയിൽ ഉള്ളവർ
C.
യൂദയായിലുള്ളവർ
D.
മരുഭൂമിയിൽ ഉള്ളവർ
Show Answer
Correct Answer
C. യൂദയായിലുള്ളവർ
Question 17 of 20
എന്ത് നിൽക്കരുതാത്തിടത് നിൽക്കുന്നത് കാണുമ്പോഴാണ് യൂദയായിലുള്ളവർ പർവതങ്ങളിലേക്ക് പലായനം ചെയ്യണമെന്ന് യേശു പറയുന്നത്?
A.
വിനാശത്തിന്റെ അശുദ്ധലക്ഷണം
B.
വിനാശം
C.
കൊടിയ പാപം
D.
നീതിയില്ലാത്തവർ
Show Answer
Correct Answer
A. വിനാശത്തിന്റെ അശുദ്ധലക്ഷണം
Question 18 of 20
അവസാന നാളുകളിൽ വീട്ടിൽ നിന്ന് എന്തെങ്കിലും എടുക്കാൻ ആര് അകത്ത് പ്രവേശിക്കരുത് എന്നാണ് യേശു പറയുന്നത്?
A.
വീടിന് പുറത്തിരിക്കുന്നവൻ
B.
വീട്ടിൽ ഇതുവരെ കയറാത്തവൻ
C.
പുരമുകളിൽ ആയിരിക്കുന്നവൻ
D.
ഇതൊന്നുമല്ല
Show Answer
Correct Answer
C. പുരമുകളിൽ ആയിരിക്കുന്നവൻ
Question 19 of 20
അവസാന നാളുകളിൽ ആര് മേലങ്കി എടുക്കാൻ പിന്തിരിയരുത് എന്നാണ് യേശു പറയുന്നത്?
A.
വയലിൽ ആയിരിക്കുന്നവൻ
B.
പുരമുകളിൽ ആയിരിക്കുന്നവൻ
C.
പറമ്പിൽ പണി ചെയ്യുന്നവൻ
D.
വീട്ടിലായിരിക്കുന്നവൻ
Show Answer
Correct Answer
A. വയലിൽ ആയിരിക്കുന്നവൻ
Question 20 of 20
അവസാന നാളുകളിൽ ആർക്കൊക്കെ ദുരിതം എന്നാണ് യേശു പറയുന്നത്?
A.
പാപികൾക്കും വേശ്യകൾക്കും
B.
നീതിയില്ലാത്തവർക്കും പാപികൾക്കും
C.
ദുഷ്ടനും പാപിക്കും
D.
ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും
Show Answer
Correct Answer
D. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും