MCBQ app icon Malayalam Catholic Bible Quiz
Luke Chapter 9 New Testament 20 Questions

Luke Chapter 9 — Bible Quiz in Malayalam ലൂക്കാ 9-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Luke Chapter 9, based on the POC Bible Malayalam edition. The app has all 92 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.

Question 1 of 20

അപ്പസ്തോലന്മാരെ അയക്കുന്നതിനു മുമ്പായി അവർക്ക് എന്തിന്റെ മേലാണ് യേശു അധികാരം കൊടുത്തത്?

A. സാത്താന്റെ മേൽ
B. അന്ധകാര ശക്തികളുടെ മേൽ
C. രോഗികളുടെ മേൽ
D. പിശാചുകളുടെ മേൽ
Show Answer
Correct Answer D. പിശാചുകളുടെ മേൽ
Question 2 of 20

യേശു 12 അപ്പോസ്തോലന്മാർക്ക് പിശാചുകളുടെ മേൽ എന്താണ് കൊടുത്തത്?

A. അധികാരവും ശക്തിയും
B. അധികാരം
C. അധികാരവും ബലവും
D. അധികാരവും കൃപാവരവും
Show Answer
Correct Answer A. അധികാരവും ശക്തിയും
Question 3 of 20

യേശു 12 അപ്പോസ്തോലന്മാർക്ക് അധികാരവും ശക്തിയും നൽകിയത് എന്തിനെല്ലാം?

A. പണം സമ്പാദിക്കാനും പ്രശസ്തി നേടാനും
B. അധികാരം നിലനിർത്താൻ
C. പിശാചുകളുടെ മേലും രോഗങ്ങൾ സുഖപ്പെടുത്തുന്നതിനും
D. സാമ്രാജ്യങ്ങൾ പിടിച്ചെടുക്കാൻ
Show Answer
Correct Answer C. പിശാചുകളുടെ മേലും രോഗങ്ങൾ സുഖപ്പെടുത്തുന്നതിനും
Question 4 of 20

ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശു പന്ത്രണ്ട് അപ്പോസ്തോലന്മാരെ അയക്കുന്നത് എന്തിനെല്ലാം വേണ്ടിയായിരുന്നു?

A. ദൈവരാജ്യം പ്രസംഗിക്കാനും പിശാചുക്കളെ ബഹിഷ്കരിക്കാനും
B. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനും
C. എല്ലാം നേടാൻ
D. രോഗികളെ സുഖപ്പെടുത്താനും അതുവഴി ധനം സമ്പാദിക്കാനും
Show Answer
Correct Answer B. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനും
Question 5 of 20

അപ്പോസ്തോലന്മാരെ സുവിശേഷ ദൗത്യവുമായി അയക്കുന്നതിന് മുമ്പായി അവർ എന്തൊക്കെ സാധനങ്ങൾ യാത്രയ്ക്ക് കരുതരുത് എന്നാണ് യേശു അരുളിചെയ്തത്?

A. വടി സഞ്ചി അപ്പം പണം രണ്ടു ഉടുപ്പ്
B. വടി സഞ്ചി പണം
C. വടി സഞ്ചി അപ്പം പണം ഉടുപ്പ്
D. വടി സഞ്ചി അപ്പം പണം ഒരു ഉടുപ്പ്
Show Answer
Correct Answer A. വടി സഞ്ചി അപ്പം പണം രണ്ടു ഉടുപ്പ്
Question 6 of 20

സുവിശേഷ ദൗത്യവുമായി അയയ്ക്കപ്പെട്ട ശിഷ്യന്മാരോട് എവിടെ താമസിക്കുകയും എവിടെ നിന്ന് പുറപ്പെടുകയും ചെയ്യണമെന്നാണ് യേശു പറയുന്നത്?

A. നഗരങ്ങളിൽ
B. നിങ്ങളെ സ്വീകരിക്കുന്നവരുടെ ഇടയിൽ
C. സമാധാനം സ്വീകരിക്കുന്നവരുടെ ഇടയിൽ
D. ഏത് വീട്ടിൽ പ്രവേശിക്കുന്നുവോ അവിടെ
Show Answer
Correct Answer D. ഏത് വീട്ടിൽ പ്രവേശിക്കുന്നുവോ അവിടെ
Question 7 of 20

നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തിൽ നിന്ന് പോകുമ്പോൾ അവർക്കെതിരെ സാക്ഷ്യത്തിനായി എന്ത് ചെയ്യുവാനാണ് യേശു പറയുന്നത്?

A. നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ
B. നിങ്ങളുടെ ചെരുപ്പിലെ പൊടി തട്ടിക്കളയുവിൻ
C. നിങ്ങളുടെ പുറം കുപ്പായം അവിടെ ഉപേക്ഷിച്ചു പോകുമെന്ന്
D. ഇതൊന്നുമല്ല
Show Answer
Correct Answer A. നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ
Question 8 of 20

യേശുവിനെയും ശിഷ്യന്മാരെയും കുറിച്ച് കേട്ട് പരിഭ്രാന്തനായിതീർന്ന രാജാവ് ആര്?

A. അന്തിയോക്കസ് എപ്പിഫാനസ്
B. ഹേറോദേസ്‌
C. അന്തിപ്പാർക്കർ
D. ദാരിയൂസ്
Show Answer
Correct Answer B. ഹേറോദേസ്‌
Question 9 of 20

ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശു ആരാണെന്ന് ഒക്കെയാണ് ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന അഭിപ്രായങ്ങൾ?

A. യോഹന്നാൻ ഏലിയാ പ്രവാചകന്മാരിൽ ഒരുവൻ
B. യോഹന്നാൻ ഏലിയാ മോശ പ്രവാചകന്‍
C. ഏലിയ ജെറമിയ യോഹന്നാൻ
D. ഏലിയാ യോഹന്നാൻ ജെറമിയ യെശയ്യാ
Show Answer
Correct Answer A. യോഹന്നാൻ ഏലിയാ പ്രവാചകന്മാരിൽ ഒരുവൻ
Question 10 of 20

എങ്ങനെയുള്ള യോഹന്നാനെന്നാണ് യേശുവിനെ പറ്റി ജനങ്ങൾ അഭിപ്രായപ്പെട്ടത് ?

A. സ്നാപക യോഹന്നാൻ
B. കുരിശിന്റെ വിശുദ്ധ യോഹന്നാൻ
C. യോഹന്നാൻ ശ്ലീഹാ
D. മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെട്ട യോഹന്നാൻ
Show Answer
Correct Answer D. മരിച്ചവരിൽ നിന്ന് ഉയർപ്പിക്കപ്പെട്ട യോഹന്നാൻ
Question 11 of 20

സ്നാപകയോഹന്നാൻ ഉയർത്തെഴുന്നേറ്റു വന്നയാളാണ് യേശു എന്ന് വിശ്വസിക്കുന്നതിന് ഹെറോദേസ് ബുദ്ധിമുട്ടുണ്ടായി. കാരണമെന്ത്‌?

A. ഹെറോദേസ് ആണ് യോഹന്നാനെ ശിരച്ഛേദം ചെയ്തത്
B. അങ്ങനെയല്ല ഹെറോദേസ് വിചാരിച്ചത് ഹെറോദേസ്ഹെറോദേസ് യോഹന്നാനെ കണ്ടിട്ടില്ല
C. യേശുവും യോഹന്നാനവുമായി യാതൊരു സാമ്യവും ഹെറോദേസ് കണ്ടില്ല
Show Answer
Correct Answer A. ഹെറോദേസ് ആണ് യോഹന്നാനെ ശിരച്ഛേദം ചെയ്തത്
Question 12 of 20

'അവൻ ആരാണ്' എന്ന് യേശുവിനെ പറ്റി ചോദിക്കുകയും യേശുവിനെ കാണാൻ ആഗ്രഹിക്കുകയും ചെയ്ത യഹൂദ ഭരണാധികാരി ആര്?

A. ഹെറോദേസ്
B. അഗ്രിപ്പാ
C. ദാരിയൂസ്
D. പീലാത്തോസ്
Show Answer
Correct Answer A. ഹെറോദേസ്
Question 13 of 20

അപ്പോസ്തോലന്മാർ മടങ്ങിവന്ന് യേശുവിനെ അറിയിച്ചത് എന്ത്?

A. പിശാച് ബാധിതരുടെ കാര്യം
B. തങ്ങൾ ചെയ്തതെല്ലാം
C. മനുഷ്യരുടെ സത്കർമ്മങ്ങൾ
D. തങ്ങൾ ചെയ്ത നന്മകൾ
Show Answer
Correct Answer B. തങ്ങൾ ചെയ്തതെല്ലാം
Question 14 of 20

യേശു അയച്ച അപ്പസ്തോലന്മാർ മടങ്ങി വന്നപ്പോൾ യേശു അവരെ ഏതു പട്ടണത്തിലേക്ക് ആണ് കൂട്ടിക്കൊണ്ടുപോയത്?

A. ജെറുസലേം
B. ഒലിവ് മലയ്ക്ക് അരികയുള്ള പട്ടണം
C. ബഥ്സയ്ദാ
D. ബത്ഫഗെ
Show Answer
Correct Answer C. ബഥ്സയ്ദാ
Question 15 of 20

ബഥ്സയ്ദായിൽ വെച്ച് ജനങ്ങളെ പറഞ്ഞയക്കണമെന്ന് 12 പേരും യേശുവിനോട് ആവശ്യപ്പെട്ടത് എപ്പോഴാണ്?

A. സമയം ഇരുട്ടി തുടങ്ങിയപ്പോൾ
B. അതിരാവിലെ
C. ഭക്ഷണ സമയമായപ്പോൾ
D. പകൽ അസ്തമിച്ചു തുടങ്ങിയപ്പോൾ
Show Answer
Correct Answer D. പകൽ അസ്തമിച്ചു തുടങ്ങിയപ്പോൾ
Question 16 of 20

യേശു ഏതു പട്ടണത്തിൽ ആയിരിക്കുമ്പോഴാണ് അഞ്ചപ്പവും രണ്ടുമീനും വർധിപ്പിച്ചത്?

A. ബഥ്സയ്ദാ
B. ജെറുസലേം
C. യുദയ
D. മാൾട്ട
Show Answer
Correct Answer A. ബഥ്സയ്ദാ
Question 17 of 20

ലൂക്കായുടെ സുവിശേഷത്തിൽ യേശു അപ്പം വർദ്ധിപ്പിച്ച് ജനത്തിന് നൽകിയപ്പോൾ ആദ്യം ശിഷ്യന്മാരുടെ കയ്യിൽ ഉണ്ടായിരുന്നത് എത്ര അപ്പവും എത്ര മീനുമായിരുന്നു?

A. അഞ്ചപ്പവും രണ്ടു മീനും
B. അഞ്ചപ്പവും കുറച്ചു മത്സ്യവും
C. ഒരു കുട്ട മീനും അഞ്ചപ്പവും
D. കുറച്ചപ്പവും രണ്ടു മീനും
Show Answer
Correct Answer A. അഞ്ചപ്പവും രണ്ടു മീനും
Question 18 of 20

അഞ്ചപ്പവും രണ്ടുമീനും വർദ്ധിപ്പിച്ച് യേശു ജനത്തിന് നൽകിയപ്പോൾ അവരുടെ ഇടയിൽ പുരുഷന്മാർ എത്ര പേരായിരുന്നു?

A. ഒരു ലക്ഷം
B. 10000
C. ആയിരം
D. 5000
Show Answer
Correct Answer D. 5000
Question 19 of 20

അഞ്ചപ്പവും രണ്ടു മീനും വർധിപ്പിച്ച് യേശു ജനത്തിന് നൽകിയപ്പോൾ അവരെ എത്ര വീതം ഉള്ള പന്തികളായാണ് ഇരുത്തിയത്?

A. 50 വീതം
B. നൂറു വീതം
C. 10 വീതം
D. കുറച്ചുപേർ വീതം
Show Answer
Correct Answer A. 50 വീതം
Question 20 of 20

അഞ്ചപ്പവും രണ്ടുമീനും വർധിപ്പിച്ച് ജനത്തിന് വിളമ്പാനായി യേശു അവ ആരെയാണ് ഏൽപ്പിച്ചത്?

A. അപ്പസ്തോലന്മാരെ
B. 12 പേരെ
C. ശിഷ്യന്മാരെ
D. ജനപ്രമാണികളെ
Show Answer
Correct Answer C. ശിഷ്യന്മാരെ
Malayalam Catholic Bible Quiz App

Practice the Full Luke Chapter 9 Quiz in the App

The website shows 20 questions. The app has all 92 — with score tracking, offline access, and daily reminders.

Download Free on Google Play