MCBQ app icon Malayalam Catholic Bible Quiz
Luke Chapter 6 New Testament 20 Questions

Luke Chapter 6 — Bible Quiz in Malayalam ലൂക്കാ 6-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Luke Chapter 6, based on the POC Bible Malayalam edition. The app has all 70 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.

Question 1 of 20

യേശുവിന്റെ ശിഷ്യന്മാർ എന്തിന്റെ കതിരുകളാണ് പറിച്ചു തിന്നത്?

A. ചോളം
B. ഗോതമ്പ്
C. നെല്ല്
D. ബാർലി
Show Answer
Correct Answer B. ഗോതമ്പ്
Question 2 of 20

യേശുവിന്റെ ശിഷ്യന്മാർക്ക് കതിരുകൾ പറിച്ചുതിന്നത് ഏത് സ്ഥലത്ത് കൂടി കടന്നു പോയപ്പോഴാണ്?

A. ഗോതമ്പു വയലിലൂടെ
B. വയലിലൂടെ
C. നസ്രത്തിലെ വയലിലൂടെ
D. ഗലീലിയിലെ ഗോതമ്പ് വയലിലൂടെ
Show Answer
Correct Answer A. ഗോതമ്പു വയലിലൂടെ
Question 3 of 20

യേശുവിന്റെ ശിഷ്യന്മാർ ഗോതമ്പു വയലിലൂടെ കടന്നുപോകുമ്പോൾ കതിരുകൾ പറിച്ചുതിന്ന ദിവസത്തിന് പ്രത്യേകത എന്തായിരുന്നു?

A. തിരുനാൾ ദിനം
B. പ്രധാന ദിനം
C. സാബത്ത് ദിവസം
D. കർത്താവിന്റെ ദിനം
Show Answer
Correct Answer C. സാബത്ത് ദിവസം
Question 4 of 20

തനിക്ക് വിശന്നപ്പോൾ പുരോഹിതന്മാർക്ക് അല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പമെടുത്ത് ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്ക് കൊടുക്കുകയും ചെയ്തതാര്?

A. ദാവീദ്
B. ദാരിയൂസ്
C. അബ്രഹാം
D. ഹബക്കുക്ക്
Show Answer
Correct Answer A. ദാവീദ്
Question 5 of 20

പുരോഹിതന്മാർക്ക് അല്ലാതെ മറ്റാർക്കും ഭക്ഷിക്കുവാൻ അനുവാദം ഇല്ലാതിരുന്നതും എന്നാൽ ദാവീദും അനുചരന്മാരും തങ്ങൾക്ക് വിശന്നപ്പോൾ ഭക്ഷിച്ചതുമായ അപ്പത്തിന്റെ പേരെന്ത്?

A. ഓസ്തി അപ്പം
B. ബാർലിയപ്പം
C. നേർച്ചയപ്പം
D. കാഴ്ചയപ്പം
Show Answer
Correct Answer D. കാഴ്ചയപ്പം
Question 6 of 20

ദാവീദും അനുചരന്മാരും വിശന്നപ്പോൾ പുരോഹിതന്മാർക്ക് അല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദം ഇല്ലാതിരുന്ന കാഴ്ചയപ്പം എവിടെ നിന്നാണ് ഭക്ഷിച്ചത്?

A. സിനഗോഗില്‍ നിന്ന്
B. ദേവാലയത്തിൽ നിന്നും
C. ബലിപീഠത്തിൽ നിന്ന്
D. വിശുദ്ധസ്ഥലത്ത് നിന്ന്
Show Answer
Correct Answer B. ദേവാലയത്തിൽ നിന്നും
Question 7 of 20

ആർക്കു മാത്രമാണ് കാഴ്ചയപ്പം ഭക്ഷിക്കുവാൻ അനുവാദം ഉള്ളത്?

A. രാജാവിന്
B. പ്രവാചകന്
C. പുരോഹിത ശ്രേഷ്ഠന്
D. പുരോഹിതന്മാർക്ക്
Show Answer
Correct Answer D. പുരോഹിതന്മാർക്ക്
Question 8 of 20

പൂരിപ്പിക്കുക: മനുഷ്യപുത്രൻ------------------------കർത്താവാണ്.

A. എല്ലാവരുടെയും
B. ഇസ്രായേലിന്റെയും
C. പാപികളുടെയും
D. സാബത്തിന്റെയും
Show Answer
Correct Answer D. സാബത്തിന്റെയും
Question 9 of 20

ആര് ആരോട് പറഞ്ഞു: മനുഷ്യ പുത്രൻ സാബത്തിന്റെയും കർത്താവാണ്?

A. യേശു ഫരിസേയരില്‍ ചിലരോട്
B. യേശു നിയമജ്ഞരോട്
C. യേശു പടയാളികളോട്
D. യേശു ജനക്കൂട്ടത്തോട്
Show Answer
Correct Answer A. യേശു ഫരിസേയരില്‍ ചിലരോട്
Question 10 of 20

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ യേശു സാബത്തിൽ സുഖപ്പെടുത്തിയ വ്യക്തിയുടെ രോഗം എന്തായിരുന്നു?

A. നടുവളഞ്ഞതായിരുന്നു
B. അപസ്മാര രോഗി
C. വലതുകൈ ശോഷിച്ചവൻ
D. തളർവാതരോഗി
Show Answer
Correct Answer C. വലതുകൈ ശോഷിച്ചവൻ
Question 11 of 20

യേശു ഒരു സാബത്തിൽ വലതുകൈ ശോഷിച്ചവന്റെ രോഗം സുഖമാക്കിയത് എന്ത് ചെയ്തുകൊണ്ടിരുന്നപ്പോഴാണ്?

A. പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ
B. ദേവാലയത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ
C. സിനഗോഗില്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ
D. വീട്ടിൽ ആയിരിക്കുമ്പോൾ
Show Answer
Correct Answer C. സിനഗോഗില്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ
Question 12 of 20

യേശുവിന്റെ മേൽ കുറ്റമാരോപിക്കാൻ പഴുതു നോക്കിക്കൊണ്ടിരുന്നത് ആര്?

A. ഫരിസേയരും നിയമജ്ഞരും
B. പുരോഹിതന്മാരും ശ്രേഷ്ഠന്മാരും
C. പുരോഹിത പ്രമുഖന്മാരും ജനപ്രമാണികളും
D. ജനക്കൂട്ടം മുഴുവനും
Show Answer
Correct Answer A. ഫരിസേയരും നിയമജ്ഞരും
Question 13 of 20

കൈ ശോഷിച്ചവനെ സുഖപ്പെടുത്തിയ അവസരത്തിൽ നിയമജ്ഞരുടെയും ഫരിസേയരുടെയും വിചാരങ്ങൾ മനസ്സിലാക്കിയ യേശു കൈ ശോഷിച്ചവനോട് എന്താണ് പറഞ്ഞത്?

A. വരിക
B. എഴുന്നേറ്റ് നടുവിൽ വന്നു നിൽക്കുക
C. നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു
D. നടുവിൽ വന്ന് നിൽക്കുക
Show Answer
Correct Answer B. എഴുന്നേറ്റ് നടുവിൽ വന്നു നിൽക്കുക
Question 14 of 20

വലതു കൈ ശോഷിച്ചവനോട് 'കൈ നീട്ടുക' എന്ന് യേശു പറഞ്ഞത് ആരുടെ നേരെ നോക്കിക്കൊണ്ടാണ്?

A. അവിടെയുണ്ടായിരുന്ന എല്ലാവരെയും
B. അവിടെ കൂടിയിരുന്ന എല്ലാവരുടെയും
C. നിയമജ്ഞരുടെയും ഫരീസേയരുടെയും
D. പുരോഹിതന്മാരുടെ
Show Answer
Correct Answer B. അവിടെ കൂടിയിരുന്ന എല്ലാവരുടെയും
Question 15 of 20

യേശു സാബത്തിൽ കൈ ശോഷിച്ചവനെ സുഖപ്പെടുത്തിയതിൽ രോഷാകുലരായ നിയമജ്ഞരും ഫരിസേയരും പരസ്പരം ആലോചിച്ചത് എന്ത്?

A. ഇവൻ എന്താണ് ചെയ്യുന്നത്
B. കൈ ശോഷിച്ചവനെ സുഖപ്പെടുത്താൻ ആകുമോ
C. ഇവൻ ഇത് എങ്ങനെ സാധിക്കും
D. യേശുവിനോട് എന്താണ് ചെയ്യേണ്ടതെന്ന്
Show Answer
Correct Answer D. യേശുവിനോട് എന്താണ് ചെയ്യേണ്ടതെന്ന്
Question 16 of 20

യേശു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പുള്ള രാത്രി എങ്ങനെ എവിടെ ചെലവഴിച്ചു എന്നാണ് ലൂക്കാ സുവിശേഷകൻ എഴുതുന്നത്?

A. പ്രാർത്ഥിച്ചുകൊണ്ട് മലയിൽ
B. ധ്യാനിച്ചുകൊണ്ട് സമതലത്തിൽ
C. ഏകനായി വീട്ടിൽ
D. മൂകനായി കടൽത്തീരത്ത്
Show Answer
Correct Answer A. പ്രാർത്ഥിച്ചുകൊണ്ട് മലയിൽ
Question 17 of 20

ശിഷ്യന്മാരിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 12 പേർക്ക് യേശു നൽകിയ പേരെന്ത്?

A. ശിഷ്യന്മാർ
B. അപ്പസ്തോലന്മാർ
C. ഡിക്കന്മാർ
D. സ്നേഹമുള്ള ദാസർ
Show Answer
Correct Answer B. അപ്പസ്തോലന്മാർ
Question 18 of 20

ശിമയോന് പത്രോസ് എന്ന പേര് നൽകിയത് ആര്?

A. യേശു
B. അവന്റെ പിതാവ്
C. മറ്റ് ശിഷ്യന്മാർ
D. യോഹന്നാൻ
Show Answer
Correct Answer A. യേശു
Question 19 of 20

അപ്പസ്തോലനായ പത്രോസിന്റെ സഹോദരന്റെ പേര്?

A. ബർത്തലോമിയ
B. മത്തായി
C. അന്ത്രയോസ്
D. യാക്കോബ്
Show Answer
Correct Answer C. അന്ത്രയോസ്
Question 20 of 20

വിശുദ്ധ ലൂക്കായുടെ അപ്പസ്തോല ലിസ്റ്റിൽ ഹെൽപ്പയുടെ പുത്രനായ ശിഷ്യന്റെ പേരെന്ത്?

A. യാക്കോബ്
B. യോഹന്നാൻ
C. യൂദാസ്
D. മർക്കോസ്
Show Answer
Correct Answer A. യാക്കോബ്
Malayalam Catholic Bible Quiz App

Practice the Full Luke Chapter 6 Quiz in the App

The website shows 20 questions. The app has all 70 — with score tracking, offline access, and daily reminders.

Download Free on Google Play