MCBQ app icon Malayalam Catholic Bible Quiz
Luke Chapter 5 New Testament 20 Questions

Luke Chapter 5 — Bible Quiz in Malayalam ലൂക്കാ 5-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Luke Chapter 5, based on the POC Bible Malayalam edition. The app has all 50 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.

Question 1 of 20

ഗനേസറത്ത് തടാകത്തിന്റെ തീരത്ത് യേശു നിന്നപ്പോൾ ജനങ്ങൾ അവിടുത്തെ ചുറ്റും തിങ്ങി കൂടിയത് എന്തിനായിരുന്നു?

A. അവനെ ഒരു നോക്കു കാണാൻ
B. ആരാണ് യേശു എന്നറിയാൻ
C. ദൈവവചനം ശ്രവിക്കാൻ
D. അവനെയൊന്നു തൊടാൻ
Show Answer
Correct Answer C. ദൈവവചനം ശ്രവിക്കാൻ
Question 2 of 20

പരസ്യ ജീവിത ആരംഭത്തിൽ ഗനേസറത്ത് തടാകത്തിന്റെ തീരത്ത് നിൽക്കുകയായിരുന്നു യേശു എത്ര വള്ളങ്ങൾ കരയോടടുത്ത് കിടക്കുന്നതാണ് കണ്ടത്?

A. രണ്ടു വള്ളങ്ങൾ
B. നാലു വള്ളങ്ങൾ
C. രണ്ടു വള്ളവും അതിൽ നിറയെ മീനും
D. മൂന്നു വള്ളങ്ങൾ
Show Answer
Correct Answer A. രണ്ടു വള്ളങ്ങൾ
Question 3 of 20

ഗനേസറത്ത് തടാകത്തിൽ വച്ച് യേശു കയറിയിരുന്നു വള്ളം ആരുടേതായിരുന്നു?

A. യോഹന്നാന്റെ
B. നാട്ടുകാരിൽ ഒരാളുടെ
C. ശിമയോന്റെ
D. യേശുവിന്റെ സഹോദരന്റെ
Show Answer
Correct Answer C. ശിമയോന്റെ
Question 4 of 20

ഗനേസറത്ത് തടാകത്തിൽവെച്ച് ശിമയോന്റെ വള്ളത്തിൽ കയറിയ ഉടനെ യേശു അദ്ദേഹത്തോട് ആവശ്യപ്പെട്ടത് എന്ത്?

A. കരയിൽ നിന്ന് അല്പം അകലേക്ക് വള്ളം നീക്കാൻ
B. വല വലതുവശത്തേക്ക് ഇറക്കാൻ
C. രണ്ടു വള്ളങ്ങളും തമ്മിൽ കൂട്ടിക്കെട്ടാൻ
D. വഞ്ചി അല്പം തള്ളിനീക്കാൻ
Show Answer
Correct Answer A. കരയിൽ നിന്ന് അല്പം അകലേക്ക് വള്ളം നീക്കാൻ
Question 5 of 20

ഗനേസറത്ത് തടാക തീരത്ത് വെച്ച് മീൻ പിടിക്കാൻ വലിയിറക്കുക എന്നു യേശു പറഞ്ഞത് ആരോട്?

A. ശിഷ്യന്മാരോട്
B. ശിമയോനോട്
C. ജനക്കൂട്ടത്തോട്
D. വഞ്ചിക്കാരനോട്
Show Answer
Correct Answer B. ശിമയോനോട്
Question 6 of 20

ആഴത്തിലേക്ക് നീക്കി മീൻ പിടിക്കാൻ വലയിറക്കുക എന്ന് യേശു ശിമയോനോട് പറയുന്നത് എപ്പോഴാണ്?

A. അപ്പോൾ
B. വലയിറക്കുന്നതിന് മുമ്പ്
C. സംസാരിച്ചു തീർന്നപ്പോൾ
D. വഞ്ചി തടാകത്തിന് നടുവിലെത്തിയപ്പോൾ
Show Answer
Correct Answer C. സംസാരിച്ചു തീർന്നപ്പോൾ
Question 7 of 20

മീൻ പിടിക്കാൻ വല ഇറക്കുക എന്ന് യേശു ഗനേസറത്ത് തടാക തീരത്ത് വെച്ച് പറഞ്ഞപ്പോൾ നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം എന്ന് ശിമയോൻ പറഞ്ഞത് എന്തുകൊണ്ട്?

A. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും അവർക്കൊന്നും കിട്ടാതിരുന്നത് കൊണ്ട്
B. യേശുവിന്റെ ശക്തി എന്താണെന്ന് അവർക്കറിയാമായിരുന്നതുകൊണ്ട്
C. യേശു പറഞ്ഞാൽ എന്ത് സംഭവിക്കും എന്നത് ശിമയോന് അറിയാവുന്നതുകൊണ്ട്
D. ഇതൊന്നുമല്ല
Show Answer
Correct Answer A. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും അവർക്കൊന്നും കിട്ടാതിരുന്നത് കൊണ്ട്
Question 8 of 20

ശിമയോൻ യേശുവിനെ സംബോധന ചെയ്യാൻ ആദ്യം ഉപയോഗിച്ച വാക്ക്?

A. ഗുരോ
B. കർത്താവേ
C. ദൈവപുത്രാ
D. പരിശുദ്ധനായവനെ
Show Answer
Correct Answer A. ഗുരോ
Question 9 of 20

യേശു പറഞ്ഞത് അനുസരിച്ച് ശിമയോൻ തടാകത്തിൽ വല ഇറക്കിയപ്പോൾ അവർക്ക് എന്തുമാത്രം മത്സ്യങ്ങൾ കിട്ടിയെന്നാണ് ലൂക്കാ സുവിശേഷകൻ ആദ്യം എഴുതുന്നത്?

A. വള്ളം മുങ്ങുവോളം മത്സ്യം
B. ആയിരം റാത്തൽ മത്സ്യം
C. കുറെ മത്സ്യം
D. വളരെയേറെ മത്സ്യം
Show Answer
Correct Answer D. വളരെയേറെ മത്സ്യം
Question 10 of 20

യേശു പറഞ്ഞതനുസരിച്ച് തടാകത്തിൽ ശിമയോൻ വലവീശിയപ്പോൾ വല കീറി തുടങ്ങുവോളം മത്സ്യങ്ങൾ ലഭിച്ച അവർ സഹായത്തിന് മറ്റേ വെള്ളത്തിൽ ഉണ്ടായിരുന്ന കൂട്ടുകാരെ എങ്ങനെയാണ് വിളിച്ചത്?

A. കൂവികൊണ്ട്
B. ബഹളം വെച്ച്
C. കൈവീശി
D. ആഗ്യം കാണിച്ച്
Show Answer
Correct Answer D. ആഗ്യം കാണിച്ച്
Question 11 of 20

യേശു പറഞ്ഞത് അനുസരിച്ച് ഗനേസറത്ത് തടാകത്തിൽ വല വീശിയ ശിഷ്യന്മാർക്ക് എന്തുമാത്രം മത്സ്യം ആകെ കിട്ടിയെന്നാണ് ലൂക്കാ സുവിശേഷകൻ എഴുതുന്നത്?

A. വല നിറയെ
B. രണ്ടു വള്ളങ്ങൾ നിറച്ച്
C. പത്തു കുട്ട നിറയെ
D. വഞ്ചി നിറയുവോളം
Show Answer
Correct Answer B. രണ്ടു വള്ളങ്ങൾ നിറച്ച്
Question 12 of 20

യേശുവിന്റെ കാൽക്കൽ വീണ് കർത്താവേ എന്നിൽ നിന്ന് അകന്നു പോകണമേ എന്ന് അപേക്ഷിച്ചത് ആര്?

A. ശിമയോൻ പത്രോസ്
B. ശിഷ്യന്മാർ
C. പത്രോസും കൂടെയുണ്ടായിരുന്നവരും
D. ഗനേസറത്ത് നിവാസികൾ
Show Answer
Correct Answer A. ശിമയോൻ പത്രോസ്
Question 13 of 20

യേശു പറഞ്ഞതനുസരിച്ച് ഗനേസറത്ത് തടാകത്തിൽ വലവീശിയ ശിമയോനും കൂടെയുണ്ടായിരുന്നവരും എന്തിനെപ്പറ്റിയാണ് അത്ഭുതപ്പെട്ടത്?

A. യേശുവിന്റെ അത്ഭുതങ്ങളെപ്പറ്റി
B. വഞ്ചി നിറയെ മത്സ്യം ലഭിച്ചതിനെപ്പറ്റി
C. തങ്ങൾക്ക് കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി
D. ഗനേസറത്ത് തടാകത്തിന്റെ വലിപ്പത്തേപ്പറ്റി
Show Answer
Correct Answer C. തങ്ങൾക്ക് കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി
Question 14 of 20

ഗനേസറത്ത് തടാകത്തിൽ വലവീശിയ ശിമായോന്റെ കൂടെയുണ്ടായിരുന്നവർ ആരെല്ലാം?

A. മറ്റ് ശിഷ്യന്മാർ
B. യേശുവും ശിഷ്യന്മാരും
C. ഗനേസറത്ത് നിവാസികൾ
D. യാക്കോബും യോഹന്നാനും
Show Answer
Correct Answer D. യാക്കോബും യോഹന്നാനും
Question 15 of 20

"ഭയപ്പെടേണ്ട നീ ഇപ്പോൾമുതൽ മനുഷ്യരെ പിടിക്കുന്നവനാകും" യേശു ഇത് ആരോടാണ് പറഞ്ഞത്?

A. ശിമയോൻ പത്രോസ്
B. യാക്കോബ്
C. യോഹന്നാൻ
D. അന്ത്രയോസ്
Show Answer
Correct Answer A. ശിമയോൻ പത്രോസ്
Question 16 of 20

"കർത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും". ആര് ആരോട് പറഞ്ഞു?

A. പത്രോസ് യേശുവിനോട്
B. പാപികൾ യേശുവിനോട്
C. വേശ്യയായ സ്ത്രീ യേശുവിനോട്
D. കുഷ്ഠരോഗി യേശുവിനോട്
Show Answer
Correct Answer D. കുഷ്ഠരോഗി യേശുവിനോട്
Question 17 of 20

കർത്താവേ അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും എന്ന് കുഷ്ഠരോഗി പ്രാർത്ഥിച്ചത് എങ്ങനെയാണ്?

A. സാഷ്ടാങ്കം വീണ് പ്രാർത്ഥിച്ചു
B. സാഷ്ടാങ്കം പ്രണമിച്ച് പ്രാർത്ഥിച്ചു
C. താണു വീണ് നിലവിളിച്ച് പ്രാർത്ഥിച്ചു
D. ഉറക്കെ പ്രാർത്ഥിച്ചു
Show Answer
Correct Answer A. സാഷ്ടാങ്കം വീണ് പ്രാർത്ഥിച്ചു
Question 18 of 20

കുഷ്ഠരോഗം ഭേദമാക്കി കിട്ടിയവനോട് യേശു ശുദ്ധീകരണ കാഴ്ച സമർപ്പിക്കാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ട്?

A. അങ്ങനെയൊരു ചടങ്ങ് ഉണ്ടായിരുന്നതുകൊണ്ട്
B. ജനങ്ങൾക്ക് സാക്ഷ്യത്തിനായി
C. മോശയുടെ നിയമമനുസരിച്ച്
D. പാരമ്പര്യം നിറവേറ്റുന്നതിന്
Show Answer
Correct Answer B. ജനങ്ങൾക്ക് സാക്ഷ്യത്തിനായി
Question 19 of 20

കുഷ്ഠരോഗം ഭേദമായപ്പോൾ ശുദ്ധീകരണ കാഴ്ചകൾ സമർപ്പിക്കണമെന്ന് കൽപ്പിച്ചിട്ടുള്ളത് ആര്?

A. ദൈവം
B. പ്രവാചകന്മാർ
C. മോശ
D. പൂർവപിതാക്കന്മാർ
Show Answer
Correct Answer C. മോശ
Question 20 of 20

കുഷ്ഠരോഗം ഭേദമായവനോട് പോയി അവനെ തന്നെ ആർക്ക് കാണിച്ചു കൊടുക്കാനാണ് യേശു ആവശ്യപ്പെടുന്നത്?

A. ജനത്തിന്
B. പുരോഹിത പ്രമുഖന്
C. അധികാരികൾക്ക്
D. പുരോഹിതന്
Show Answer
Correct Answer D. പുരോഹിതന്
Malayalam Catholic Bible Quiz App

Practice the Full Luke Chapter 5 Quiz in the App

The website shows 20 questions. The app has all 50 — with score tracking, offline access, and daily reminders.

Download Free on Google Play