MCBQ app icon Malayalam Catholic Bible Quiz
Luke Chapter 1 New Testament 20 Questions

Luke Chapter 1 — Bible Quiz in Malayalam ലൂക്കാ 1-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Luke Chapter 1, based on the POC Bible Malayalam edition. The app has all 100 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.

Question 1 of 20

വിശുദ്ധ ലൂക്കാ സുവിശേഷത്തിലെ പ്രാരംഭവാക്യം എഴുതുക?

A. നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാൻ അനേകംപേർ പരിശ്രമിച്ചിട്ടുണ്ടല്ലോ
B. അനേകരുടെ പരിശ്രമം ആണല്ലോ ഈ സുവിശേഷം
C. നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങൾ അത്ഭുതമാണെന്നും അതെഴുതാൻ അനേകം പേർ പരിശ്രമിച്ചു എന്നും നിങ്ങൾക്കറിയാമല്ലോ
D. ഇതൊന്നുമല്ല
Show Answer
Correct Answer A. നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാൻ അനേകംപേർ പരിശ്രമിച്ചിട്ടുണ്ടല്ലോ
Question 2 of 20

നമ്മുടെ ഇടയിൽ നിറവേറിയ ക്രിസ്തു സംഭവങ്ങളുടെ വിവരണം എഴുതാൻ അനേകം പേർ പരിശ്രമിച്ചിട്ടുള്ളത് ആദിമുതൽ ആര് നമുക്ക് ഏൽപ്പിച്ചു തന്നിട്ടുള്ളതനുസരിച്ച് ആണെന്നാണ് ലൂക്കാ സുവിശേഷകൻ എഴുതുന്നത്?

A. പ്രവാചകന്മാരും മോശയും
B. മോശയും ന്യായാധിപന്മാരും
C. പൂർവപിതാക്കന്മാരും പ്രവാചകന്മാരും
D. വചനത്തിന്റെ ദൃക്സാക്ഷികളും ശുശ്രൂഷകരും
Show Answer
Correct Answer D. വചനത്തിന്റെ ദൃക്സാക്ഷികളും ശുശ്രൂഷകരും
Question 3 of 20

വിശുദ്ധ ലൂക്കാ തന്റെ സുവിശേഷം ആരെ സംബോധന ചെയ്തു കൊണ്ടാണ് എഴുതുന്നത്?

A. എഫേസൂസ് സഭയെ
B. തെയോഫിലോസിനെ
C. സ്നാപക യോഹന്നാനെ
D. സക്കറിയായെ
Show Answer
Correct Answer B. തെയോഫിലോസിനെ
Question 4 of 20

ലൂക്കാ സുവിശേഷം തന്റെ സുവിശേഷ രചന നടത്തിയത് എന്തിനുവേണ്ടി എന്നാണ് തെയോഫിലോസിന് എഴുതുന്നത്?

A. വചനങ്ങളുടെ വിശ്വസ്തതയെ കുറിച്ച് അവന് ബോധ്യം വരാൻ
B. വചനത്തെ പറ്റി അവൻ മനസ്സിലാക്കാൻ
C. ക്രിസ്തുവിനെ അവൻ അറിയാൻ
D. ദൈവസ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ
Show Answer
Correct Answer A. വചനങ്ങളുടെ വിശ്വസ്തതയെ കുറിച്ച് അവന് ബോധ്യം വരാൻ
Question 5 of 20

സ്നാപകയോഹന്നാന്റെ മാതാപിതാക്കളുടെ പേര് എന്ത്?

A. സക്കറിയ ഏലീശാ
B. ജോസഫ് മർത്ത
C. സക്കറിയ എലിസബത്ത്
D. ജോസഫ് മറിയം
Show Answer
Correct Answer C. സക്കറിയ എലിസബത്ത്
Question 6 of 20

ലൂക്കാ സുവിശേഷത്തിൽ ഏറ്റവും ആദ്യം രേഖപ്പെടുത്തിയിരിക്കുന്ന രാജാവിന്റെ പേര് എന്ത്?

A. പീലാത്തോസ്
B. അലക്സാണ്ടർ
C. സീസർ
D. ഹേറോദേസ്
Show Answer
Correct Answer D. ഹേറോദേസ്
Question 7 of 20

സ്നാപകയോഹന്നാന്റെ പിതാവ് സക്കറിയ ഏത് കുടുംബത്തിൽ പെട്ടവനായിരുന്നു?

A. അബിയ
B. ദാവീദ്
C. ജോസഫ്
D. ലേവി
Show Answer
Correct Answer A. അബിയ
Question 8 of 20

സക്കറിയയുടെ ഭാര്യയുടെ പേര്?

A. മറിയം
B. സലോമി
C. എലിസബത്ത്
D. മർത്ത
Show Answer
Correct Answer C. എലിസബത്ത്
Question 9 of 20

സക്കറിയയും എലിസബത്തും ജീവിച്ചിരുന്നത് ആര് യുദയാ രാജാവായിരുന്ന കാലത്താണ്?

A. അന്തിപാർക്കർ
B. ഹെറോദേസ്
C. അഗ്രിപ്പാ
D. അർക്കലാവൂസ്
Show Answer
Correct Answer B. ഹെറോദേസ്
Question 10 of 20

സക്കറിയയുടെ ഭാര്യ എലിസബത്ത് ആരുടെ പുത്രി ആയിരുന്നു?

A. മോശ
B. ദാവീദ്
C. ജോസഫ്
D. അഹറോൻ
Show Answer
Correct Answer D. അഹറോൻ
Question 11 of 20

ദൈവത്തിനു മുമ്പിൽ നീതിനിഷ്ടരും കർത്താവിന്റെ കൽപ്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരും ആയിരുന്നു എന്ന് സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ആരെകുറിച്ച്?

A. ജോസഫ് മറിയം ദമ്പതികളെ കുറിച്ച്
B. സക്കറിയ എലിസബത്ത് ദമ്പതികളെ കുറിച്ച്
C. ദാനിയേൽ സലോമി ദമ്പതികളെക്കുറിച്ച്
D. പ്രധാന പുരോഹിതനെ കുറിച്ച്
Show Answer
Correct Answer B. സക്കറിയ എലിസബത്ത് ദമ്പതികളെ കുറിച്ച്
Question 12 of 20

സക്കറിയ എലിസബത്ത് ദമ്പതികൾക്ക് മക്കൾ ഉണ്ടായിരുന്നില്ല. ഇതിന് ലൂക്കാ സുവിശേഷകൻ രേഖപ്പെടുത്തുന്ന രണ്ട് കാരണങ്ങൾ എന്ത്?

A. എലിസബത്ത് വന്ധ്യയായിരുന്നു, ഇരുവരും പ്രായം കവിഞ്ഞവരും ആയിരുന്നു
B. എലിസബത്ത് വന്ധ്യയായിരുന്നു സക്കറിയ പ്രായം കഴിഞ്ഞതായിരുന്നു
C. സക്കറിയയും എലിസബത്തും പിണക്കമായിരുന്നു
D. ഇരുവരും പാപികൾ ആയിരുന്നു അതുകൊണ്ട്
Show Answer
Correct Answer A. എലിസബത്ത് വന്ധ്യയായിരുന്നു, ഇരുവരും പ്രായം കവിഞ്ഞവരും ആയിരുന്നു
Question 13 of 20

എന്ത് അനുസരിച്ചാണ് പൗരോഹിത്യവിധി പ്രകാരം കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ച് ധൂപം സമർപ്പിക്കാനായി സക്കറിയായ്ക്ക് കുറിവീണത്?

A. പുരോഹിത വിധിപ്രകാരം
B. പൗരോഹിത്യ ക്രമ പ്രകാരം
C. പൗരോഹിത്യത്തിന്റെ രീതി അനുസരിച്ച്
D. തന്റെ ഗണത്തിന് നിശ്ചയിക്കപ്പെട്ടിരുന്ന ക്രമം അനുസരിച്ച്
Show Answer
Correct Answer D. തന്റെ ഗണത്തിന് നിശ്ചയിക്കപ്പെട്ടിരുന്ന ക്രമം അനുസരിച്ച്
Question 14 of 20

തന്റെ ഗണത്തിന് നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവ സന്നിധിയിൽ ശുശ്രൂഷ നടത്തി വരവേ സക്കറിയ കുറവീണത് എന്ത് ചെയ്യാനാണ്?

A. ധൂപം സമർപ്പിക്കാൻ
B. കാഴ്ച വസ്തുക്കൾ ക്രമീകരിക്കാൻ
C. കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ച് ധൂപം സമർപ്പിക്കാൻ
D. കാഴ്ചയർപ്പിക്കാൻ
Show Answer
Correct Answer C. കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ച് ധൂപം സമർപ്പിക്കാൻ
Question 15 of 20

എന്ത് വിധിപ്രകാരം കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ച ധൂപം അർപ്പിക്കാനാണ് സക്കറിയായ്ക്ക് കുറിവീണത്?

A. പൗരോഹിത്യ വിധിപ്രകാരം
B. പൗരോഹിത്യത്തെ കുറിച്ചുള്ള നിയമം അനുസരിച്ച്
C. പുരോഹിത വിധിപ്രകാരം
D. ശ്രേഷ്ഠാചാര്യ വിധിപ്രകാരം
Show Answer
Correct Answer A. പൗരോഹിത്യ വിധിപ്രകാരം
Question 16 of 20

കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ച് ധൂപം സമർപ്പിക്കാൻ സക്കറിയായ്ക്ക് കുറിവീണത് ആര് യൂദയാ രാജാവായിരുന്ന കാലത്താണ്?

A. പീലാത്തോസ്
B. ഹേറെദോസ്
C. അഗ്രിപ്പ
D. അർക്കലാവൂസ്
Show Answer
Correct Answer B. ഹേറെദോസ്
Question 17 of 20

സക്കറിയ കർത്താവിന്റെ ആലയത്തിൽ ധൂപം അർപ്പിച്ചുകൊണ്ടിരുന്ന അവസരത്തിൽ സമൂഹം വെളിയിൽ എന്തെടുക്കുകയായിരുന്നു?

A. കാത്തുനിൽക്കുകയായിരുന്നു
B. ധ്യാനിക്കുകയായിരുന്നു
C. പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു
D. വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയായിരുന്നു
Show Answer
Correct Answer C. പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു
Question 18 of 20

ജെറുസലേം ദേവാലയത്തിൽ ദൂപാർപ്പണം നടത്തിക്കൊണ്ടിരുന്ന അവസരത്തിൽ സക്കറിയായ്ക്ക് പ്രത്യക്ഷപ്പെട്ടത് ആര്?

A. കർത്താവിന്റെ ദൂതൻ
B. ഗബ്രിയേൽ ദൂതൻ
C. പ്രധാന ദൂതൻ
D. മാലാഖ
Show Answer
Correct Answer A. കർത്താവിന്റെ ദൂതൻ
Question 19 of 20

ജെറുസലേം ദേവാലയത്തിൽ സക്കറിയ ധൂപാർപ്പണം നടത്തിക്കൊണ്ടിരുന്ന അവസരത്തിൽ കർത്താവിന്റെ ദൂതൻ എവിടെ നിൽക്കുന്നതായാണ് അവന് പ്രത്യക്ഷപ്പെട്ടത്?

A. ബലിപീഠത്തിൽ
B. ധൂപപീഠത്തിന്റെ വലതുവശത്ത്
C. ദേവാലയത്തിന്റെ മധ്യത്തിൽ
D. ദേവാലയത്തിന്റെ കോണിൽ
Show Answer
Correct Answer B. ധൂപപീഠത്തിന്റെ വലതുവശത്ത്
Question 20 of 20

കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലതുവശത്ത് നിൽക്കുന്നത് കണ്ടപ്പോൾ സക്കറിയായിട്ടുണ്ടായ മാനസിക ഭാവങ്ങൾ എന്തെല്ലാം?

A. ഭയപ്പെടുകയും പരിയാകുലൻ ആവുകയും ചെയ്തു
B. പേടിക്കുകയും വിറയ്ക്കുകയും ചെയ്തു
C. ഞെട്ടി വിറച്ചു
D. അസ്വസ്ഥൻ ആവുകയും ഭയപ്പെടുകയും ചെയ്തു
Show Answer
Correct Answer D. അസ്വസ്ഥൻ ആവുകയും ഭയപ്പെടുകയും ചെയ്തു
Malayalam Catholic Bible Quiz App

Practice the Full Luke Chapter 1 Quiz in the App

The website shows 20 questions. The app has all 100 — with score tracking, offline access, and daily reminders.

Download Free on Google Play