MCBQ app icon Malayalam Catholic Bible Quiz
Matthew Chapter 2 New Testament 20 Questions

Matthew Chapter 2 — Bible Quiz in Malayalam മത്തായി 2-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Matthew Chapter 2, based on the POC Bible Malayalam edition. The app has all 24 questions from this chapter. The Gospel of Matthew presents Jesus as the fulfilment of Old Testament prophecy. It covers the genealogy and birth of Jesus, the Sermon on the Mount, his miracles, and his early ministry in Galilee.

Question 1 of 20

എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവൻ നിന്നിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇവിടെ പറയുന്ന നീ ആരാണ്?

A. ജെറുസലേം
B. ബേത്ലഹേം
C. യൂദയായിലെ ബേത്ലഹേം
D. ഗലീലി
Show Answer
Correct Answer C. യൂദയായിലെ ബേത്ലഹേം
Question 2 of 20

പൗരസ്ത്യ ദേശത്തു നിന്നുള്ള ജ്ഞാനികളോട് അവർക്ക് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചതാര്?

A. സീസർ
B. അർക്കലാവോസ്
C. ഹേറോദോസ്
D. അമസ്യ
Show Answer
Correct Answer C. ഹേറോദോസ്
Question 3 of 20

പൗരസ്ത്യ ദേശത്തു നിന്നുള്ള ജ്ഞാനികൾ ശിശുവിനെ കണ്ടുകഴിയുമ്പോൾ തന്നെയും വന്ന് അറിയിക്കണമെന്ന് ഹേറോദോസ് ആവശ്യപ്പെട്ടത് എന്തിനായിരുന്നു?

A. അദ്ദേഹത്തിനും ചെന്ന് ആരാധിക്കേണ്ടതിന്
B. ആരാധിക്കേണ്ടതിന്
C. ശിശുവിനെ കൊല്ലുന്നതിനു
D. ശിശുവിനെ കാണുന്നതിന്
Show Answer
Correct Answer A. അദ്ദേഹത്തിനും ചെന്ന് ആരാധിക്കേണ്ടതിന്
Question 4 of 20

പൗരസ്ത്യ ദേശത്തു നിന്നുള്ള ജ്ഞാനികൾക്ക് മുൻപേ നീങ്ങിക്കൊണ്ടിരുന്ന നക്ഷത്രം എവിടെയാണ് നിന്നത്?

A. ആകാശത്തു
B. നേരെ മുകളിൽ
C. ശിശു കിടന്ന സ്ഥലത്തിന് മുകളിൽ
D. മുകളിൽ ആകാശത്തു
Show Answer
Correct Answer C. ശിശു കിടന്ന സ്ഥലത്തിന് മുകളിൽ
Question 5 of 20

വി. മത്തായിയുടെ സുവിശേഷമനുസരിച് യേശുവിനെ ദൈവമായി ആദ്യം അംഗീകരിക്കുന്നത് ആര്?

A. ഹേറോദോസ്
B. യൗസേപ്പും മറിയവും
C. നിയമജ്ഞർ
D. ജ്ഞാനികൾ
Show Answer
Correct Answer D. ജ്ഞാനികൾ
Question 6 of 20

പൗരസ്ത്യ ദേശത്തു നിന്ന് വന്ന ജ്ഞാനികൾ ഭവനത്തിൽ പ്രവേശിച്ചപ്പോൾ ആരോട് കൂടെയാണ് ശിശുവിനെ കണ്ടത്?

A. അമ്മയായ മറിയത്തോടു കൂടെ
B. വളർത്തുപിതാവായ ഔസേപ്പിന്റെ കൂടെ
C. ആട്ടിടയന്മാരോട് കൂടെ
D. ആടുമാട്കളുടെ കൂടെ
Show Answer
Correct Answer A. അമ്മയായ മറിയത്തോടു കൂടെ
Question 7 of 20

എന്തൊക്കെ വസ്തുക്കളാണ് പൗരസ്ത്യ ദേശത്തു നിന്നുള്ള ജ്ഞാനികൾ ഈശോയ്ക്ക് കാഴ്ചയർപ്പിച്ചത്?

A. സ്വർണ്ണം തങ്കം മീറ
B. സ്വർണ്ണം കുന്തിരിക്കം മീറ
C. പൊന്ന് കുന്തിരിക്കം മീറ
D. പൊന്ന് വെള്ളി കുന്തിരിക്കം
Show Answer
Correct Answer C. പൊന്ന് കുന്തിരിക്കം മീറ
Question 8 of 20

രണ്ടാം അധ്യായത്തിൽ ജോസഫിനെ കൂടാതെ ആർക്കാണ് പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തൽ ലഭിക്കുന്നത്?

A. ഹേറോദോസിന്
B. ജ്ഞാനികൾക്ക്
C. ആട്ടിടയന്മാർക്ക്
D. പരിശുദ്ധ അമ്മയ്ക്ക്
Show Answer
Correct Answer B. ജ്ഞാനികൾക്ക്
Question 9 of 20

ശിശുവിനെ ആരാധിച്ചു കഴിഞ്ഞ ജ്ഞാനികൾക്ക് സ്വപ്നത്തിൽ ലഭിച്ച മുന്നറിയിപ്പ് എന്ത്?

A. ഹേറോദോസിന്റെ അടുത്തേക്ക് മടങ്ങി പോകരുതെന്ന്
B. നക്ഷത്രത്തെ പിന്തുടരരുതെന്ന്
C. മരുഭൂമിയിലേക്ക് പിൻവാങ്ങണമെന്ന്
D. പൗരസ്ത്യ ദേശത്തേക്ക് മടങ്ങി പോകണമെന്ന്
Show Answer
Correct Answer A. ഹേറോദോസിന്റെ അടുത്തേക്ക് മടങ്ങി പോകരുതെന്ന്
Question 10 of 20

ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് പാലായനം ചെയ്യുക. കർത്താവ് പറയുന്നത് വരെ അവിടെ താമസിക്കുക എന്ന് കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞത് ആരോട്?

A. ജ്ഞാനികളോട്
B. ജോസഫിനോട്
C. സ്നാപകയോഹന്നാനോട്
D. പ്രവാചകനോട്
Show Answer
Correct Answer B. ജോസഫിനോട്
Question 11 of 20

ശിശുവിനെ വധിക്കുവാൻ തുടങ്ങിയ രാജാവ് ആര്?

A. പീലാതോസ്
B. അർക്കലാവോസ്
C. ദാരിയൂസ്
D. ഹേറോദോസ്
Show Answer
Correct Answer D. ഹേറോദോസ്
Question 12 of 20

സ്വപ്നത്തിൽ പ്രത്യക്ഷനായ ദൈവദൂതൻ മറിയത്തെയും ശിശുവിനെയും കൂട്ടി എങ്ങോട്ട് പോകാനാണ് ജോസഫിനോട് ആവശ്യപ്പെട്ടത്?

A. യൂദായിലേക്ക്
B. ജെറുസലേമിലേക്ക്
C. എത്യോപ്യയിലേക്ക്
D. ഈജിപ്തിലേക്ക്
Show Answer
Correct Answer D. ഈജിപ്തിലേക്ക്
Question 13 of 20

മറിയവും ജോസഫും ഈജിപ്റ്റിൽ എന്ന് വരെയാണ് താമസിച്ചത്?

A. ഹേരോദോസിന്റെ മരണം വരെ
B. ഹേറോദോസിന്റെ രണ്ടാം ഭരണം വരെ
C. പീലാത്തോസിന്റെ വരവ് വരെ
D. ക്ഷാമകാലം വരെ
Show Answer
Correct Answer A. ഹേരോദോസിന്റെ മരണം വരെ
Question 14 of 20

ഈജിപ്തിൽ നിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചു എന്ന് പ്രവചിച്ചതാര്?

A. ജെറമിയ
B. ഏശയ്യ
C. എസക്കിയേൽ
D. ഹോസിയ
Show Answer
Correct Answer D. ഹോസിയ
Question 15 of 20

ജ്ഞാനികൾ തന്നെ കബളിപ്പിച്ചു എന്ന് മനസ്സിലാക്കിയപ്പോൾ രോഷാകുലൻ ആയത് ആര്?

A. ആഹാബ്
B. നെബുക്കതനേസർ
C. ഹേറോദോസ്
D. സീസർ
Show Answer
Correct Answer C. ഹേറോദോസ്
Question 16 of 20

ഹേറോദോസ് ഏതു പ്രദേശത്തെ ശിശുക്കളെ വധിക്കുവാനാണ് ഉത്തരവിട്ടത്?

A. യൂദയായയുടെ സമീപപ്രദേശം
B. ബത്ലഹേമിലെയും സമീപപ്രദേശങ്ങളിലും
C. ഗലീലി
D. കഫർണാം
Show Answer
Correct Answer B. ബത്ലഹേമിലെയും സമീപപ്രദേശങ്ങളിലും
Question 17 of 20

റാമായിൽ കരച്ചിലും മുറവിളിയും ഉണ്ടായപ്പോൾ ആരാണ് സന്താനങ്ങളെകുറിച്ച് കരയുന്നത്?

A. റാഹേൽ
B. താമാർ
C. റൂത്ത്
D. ബേത്ഷെബ
Show Answer
Correct Answer A. റാഹേൽ
Question 18 of 20

റാമായിൽ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെ കുറിച്ച് കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ അവൾക്ക് സന്താനങ്ങളെ നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്രകാരം അരുൾ ചെയ്ത പ്രവാചകനാര്?

A. ഏശയ്യ
B. ജറമിയ
C. ദാനിയേൽ
D. മലാക്കി
Show Answer
Correct Answer B. ജറമിയ
Question 19 of 20

ഹേറോദോസിന്റെ മരണത്തിനുശേഷം ഈജിപ്തിൽ വച്ച് ജോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത് ആര്?

A. ദൂതൻ
B. മാലാഖ
C. കർത്താവ്
D. കർത്താവിന്റെ ദൂതൻ
Show Answer
Correct Answer D. കർത്താവിന്റെ ദൂതൻ
Question 20 of 20

ജോസഫിന് സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശമനുസരിച്ച് തിരുക്കുടുംബം ഈജിപ്തിൽ നിന്ന് എങ്ങോട്ടാണ് പുറപ്പെട്ടത്?

A. ഇസ്രായേൽ ദേശം
B. കഫർണാം പ്രദേശം
C. ഈജിപ്ത് ദേശം
D. യൂദാ ദേശം
Show Answer
Correct Answer A. ഇസ്രായേൽ ദേശം
Malayalam Catholic Bible Quiz App

Practice the Full Matthew Chapter 2 Quiz in the App

The website shows 20 questions. The app has all 24 — with score tracking, offline access, and daily reminders.

Download Free on Google Play