MCBQ app icon Malayalam Catholic Bible Quiz
Mark Chapter 9 New Testament 20 Questions

Mark Chapter 9 — Bible Quiz in Malayalam മർക്കോസ് 9-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Mark Chapter 9, based on the POC Bible Malayalam edition. The app has all 51 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.

Question 1 of 20

എന്ത് കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലർ ശിഷ്യന്മാരിലുണ്ടെന്നാണ് യേശു പറയുന്നത്?

A. ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നത് കാണുന്നത് വരെ
B. പരിശുദ്ധ ദൂതന്മാരോട് കൂടെ ക്രിസ്തു സമാഗതമാകുന്നത് കാണുന്നത് വരെ
C. ഭൂമി അവസാനിക്കുന്നത് കാണുന്നതുവരെ
D. ലോകാവസാനം കാണുന്നതുവരെ
Show Answer
Correct Answer A. ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നത് കാണുന്നത് വരെ
Question 2 of 20

തന്റെ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള ഒന്നാം പ്രവചനം കഴിഞ്ഞ് എത്രാം ദിവസമാണ് യേശുവിന്റെ രൂപീകരണം നടക്കുന്നത്?

A. 10 ദിവസം കഴിഞ്ഞു
B. 40 ദിവസം കഴിഞ്ഞ്
C. ആറ് ദിവസം കഴിഞ്ഞു
D. മൂന്ന് ദിവസം കഴിഞ്ഞു
Show Answer
Correct Answer C. ആറ് ദിവസം കഴിഞ്ഞു
Question 3 of 20

യേശു രൂപാന്തരപ്പെട്ടപ്പോൾ അവിടത്തോടുകൂടി ഉണ്ടായിരുന്ന മൂന്ന് ശിഷ്യന്മാർ ആരെല്ലാം?

A. പത്രോസ് യാക്കോബ് യൂദാസ്
B. അന്ത്രയോസ് യാക്കോബ് യോഹന്നാൻ
C. ബർത്ത്ലോമിയ മത്തായി മർക്കോസ്
D. പത്രോസ് യാക്കോബ് യോഹന്നാൻ
Show Answer
Correct Answer D. പത്രോസ് യാക്കോബ് യോഹന്നാൻ
Question 4 of 20

മർക്കോസ് എഴുതിയ സുവിശേഷത്തിൽ രൂപാന്തരപ്പെടുന്നതിനായി യേശു പത്രോസ് യാക്കോബ് യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയത് എവിടെക്കായിരുന്നു?

A. ഒരു കുന്നിലേക്ക്
B. ഉയരമുള്ള ഒരു കുന്നിലേക്ക്
C. മലയിലേക്ക്
D. ഒരു ഉയർന്ന മലയിലേക്ക്
Show Answer
Correct Answer D. ഒരു ഉയർന്ന മലയിലേക്ക്
Question 5 of 20

രൂപാന്തരപ്പെട്ടപ്പോൾ യേശുവിനോട് സംസാരിച്ചുകൊണ്ടിരുന്നതായി കാണപ്പെട്ടവർ ആരെല്ലാം?

A. ഏലിയായും മോശയും
B. ഏശയ്യായും ജറെമിയായും
C. അബ്രഹാം, ഇസഹാക്ക്, യാക്കോബ്
D. ദാവീദ്,സോളമൻ
Show Answer
Correct Answer A. ഏലിയായും മോശയും
Question 6 of 20

ഗുരു നാമിവിടെയായിരിക്കുന്നത് നല്ലതാണ് ആര് ആരോട് പറഞ്ഞു?

A. യാക്കോബ് യേശുവിനോട്
B. യോഹന്നാൻ യേശുവിനോട്
C. പത്രോസ് യേശുവിനോട്
D. ശിഷ്യന്മാർ യേശുവിനോട്
Show Answer
Correct Answer D. ശിഷ്യന്മാർ യേശുവിനോട്
Question 7 of 20

യേശു രൂപാന്തരപ്പെട്ടത് അനുഭവിച്ചറിഞ്ഞ പത്രോസ് അവിടെ എത്ര കൂടാരങ്ങൾ ഉണ്ടാക്കാം എന്നാണ് പറഞ്ഞത്?

A. മൂന്നു കൂടാരങ്ങൾ
B. അഞ്ചു കൂടാരങ്ങൾ
C. ഏഴു കൂടാരങ്ങൾ
D. പതിമൂന്ന് കൂടാരങ്ങൾ
Show Answer
Correct Answer A. മൂന്നു കൂടാരങ്ങൾ
Question 8 of 20

യേശു രൂപാന്തരപ്പെട്ടപ്പോൾ പത്രോസ് ആർക്കെല്ലാം വേണ്ടി മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാമെന്നാണ് പറഞ്ഞത്?

A. ഒന്ന് യേശുവിന് ഒന്ന് മോശയ്ക്ക് ഒന്ന് ശിഷ്യന്മാർക്ക്‌
B. ഒന്ന് യേശുവിന് ഒന്ന് മോശയ്ക്ക് ഒന്ന് ഏലിയായ്ക്ക്
C. ഒന്ന് ശിഷ്യന്മാർക്ക് ഒന്ന് മോശയ്ക്ക് ഒന്ന് ഏലിയായ്ക്ക്
D. എല്ലാവർക്കുംകൂടി
Show Answer
Correct Answer B. ഒന്ന് യേശുവിന് ഒന്ന് മോശയ്ക്ക് ഒന്ന് ഏലിയായ്ക്ക്
Question 9 of 20

യേശു രൂപാന്തരപ്പെട്ടപ്പോൾ എന്താണ് പറയേണ്ടതെന്ന് പത്രോസിന് അറിഞ്ഞുകൂടായിരുന്നു. കാരണമെന്ന്?

A. പത്രോസിന് വിദ്യാഭ്യാസം ഇല്ലായിരുന്നതുകൊണ്ട്
B. സ്തബ്ധൻ ആയിപ്പോയി
C. അത്രയ്ക്ക് ഭയപ്പെട്ടിരുന്നു
D. യഥാർത്ഥത്തിൽ പേടിച്ചു പോയിരുന്നു
Show Answer
Correct Answer C. അത്രയ്ക്ക് ഭയപ്പെട്ടിരുന്നു
Question 10 of 20

യേശുവിന്റെ രൂപാന്തരീകരണവേളയിൽ ശിഷ്യന്മാർ ഭയപ്പെട്ട നിൽക്കെ ഉണ്ടായ സംഭവം എന്ത്?

A. ഒരു മേഘം വന്ന് അവരെ ആവരണം
B. ആകാശം ഇരുണ്ടു കൂടി
C. ആകാശം ചുവന്ന മേഘത്താൽ ആവൃതമായി
D. സൂര്യൻ മങ്ങി ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു
Show Answer
Correct Answer A. ഒരു മേഘം വന്ന് അവരെ ആവരണം
Question 11 of 20

യേശുവിന്റെ രൂപാന്തരീകരണ വേളയിൽ മേഘത്തിൽ നിന്ന് പുറപ്പെട്ട സ്വരം എന്ത്?

A. ഇവൻ എന്റെ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു
B. ഇവനെന്റെ പുത്രൻ ഇവന്റെ വാക്ക് ശ്രമിക്കുവിൻ
C. ഇവൻ എന്റെ പ്രിയപുത്രൻ ഇവന്റെ വാക്ക് ശ്രവിക്കുവിൻ
D. ഇതൊന്നുമല്ല
Show Answer
Correct Answer C. ഇവൻ എന്റെ പ്രിയപുത്രൻ ഇവന്റെ വാക്ക് ശ്രവിക്കുവിൻ
Question 12 of 20

രൂപാന്തരീകരണ സമയത്ത് മേഘത്തിൽ നിന്ന് ഒരു സ്വരം പുറപ്പെട്ടു.അപ്പോൾ ശിഷ്യന്മാർ ചുറ്റും നോക്കിയപ്പോൾ ആരെയല്ലാതെ മറ്റൊന്നും കണ്ടില്ലെന്നാണ് സുവിശേഷത്തിൽ പറയുന്നത്?

A. യേശുവിനെ അല്ലാതെ
B. മേഘം അല്ലാതെ
C. ഗിരിശൃംഗങ്ങൾ അല്ലാതെ
D. ശിഷ്യന്മാരായ തങ്ങളെതന്നെ അല്ലാതെ
Show Answer
Correct Answer A. യേശുവിനെ അല്ലാതെ
Question 13 of 20

രൂപാന്തരീകരണ ശേഷം ശിഷ്യന്മാർ യേശുവിന്റെ ഒരു വചനം രഹസ്യമായി സൂക്ഷിച്ചു. ആ വചനം എന്ത്?

A. ഇത് നിങ്ങൾ ആരോടും പറയരുതെന്ന്
B. ഇതേപ്പറ്റി നിങ്ങൾ ആരോടും സംസാരിക്കരുതെന്ന്
C. മരിച്ചവരിൽ നിന്ന് ഉയിർക്കുക എന്നത്
D. ഇതൊന്നുമല്ല
Show Answer
Correct Answer C. മരിച്ചവരിൽ നിന്ന് ഉയിർക്കുക എന്നത്
Question 14 of 20

മനുഷ്യപുത്രന്റെ ആഗമനത്തിന് മുമ്പ് ആദ്യം ആര് വരണമെന്നാണ് നിയമജ്ഞർ പറയുന്നത്?

A. അബ്രഹാം
B. യാക്കോബ്
C. സ്നാപക യോഹന്നാൻ
D. ഏലിയ
Show Answer
Correct Answer D. ഏലിയ
Question 15 of 20

ആദ്യമേ വന്നു എല്ലാം പുനസ്ഥാപിക്കുമെന്ന് യേശു പറഞ്ഞത് ആരെക്കുറിച്ചാണ്?

A. സ്നാപക യോഹന്നാൻ
B. ഏശയ്യ
C. സക്കറിയ
D. ഏലിയ
Show Answer
Correct Answer D. ഏലിയ
Question 16 of 20

ഒരിക്കൽ യേശു ശിഷ്യന്മാരുടെ അടുത്ത് എത്തിയപ്പോൾ യഹൂദരലിലെ ഒരു വിഭാഗം ശിഷ്യന്മാരോട് തർക്കിച്ചു കൊണ്ടിരിക്കുന്നതായി കണ്ടു. ആ യഹൂദവിഭാഗം ഏത്?

A. ഫരിസേയർ
B. സദുക്കായർ
C. പുരോഹിതന്മാർ
D. നിയമജ്ഞർ
Show Answer
Correct Answer D. നിയമജ്ഞർ
Question 17 of 20

രൂപാന്തരീകരണമലയിൽ നിന്ന് ഇറങ്ങി വന്ന യേശുവിനെ കണ്ടപ്പോൾ ജനക്കൂട്ടം എന്താണ് ചെയ്തത്?

A. വിസ്മയഭരിതരായി ഓടിക്കൂടി അവനെ അഭിവാദനം ചെയ്തു
B. വിസ്മയഭരിതരായി ഓടിക്കൂടി അവനെ പ്രണമിച്ചു
C. അത്ഭുതത്തോടുകൂടി ഓടിവന്ന് അവനെ പ്രണയിച്ചു
D. വിസ്മയഭരിതരായി
Show Answer
Correct Answer A. വിസ്മയഭരിതരായി ഓടിക്കൂടി അവനെ അഭിവാദനം ചെയ്തു
Question 18 of 20

പിശാച് ബാധിച്ച ബാലനെപറ്റി യേശുവിന്റെ അടുക്കൽ പറഞ്ഞതാര്?

A. ശിഷ്യന്മാർ
B. ബാലന്റെ മാതാവ്
C. ബാലന്റെ പിതാവ്
D. നാട്ടുകാർ
Show Answer
Correct Answer C. ബാലന്റെ പിതാവ്
Question 19 of 20

പിശാച് ബാധിച്ച മകനെയും കൊണ്ടുവന്ന പിതാവ് തന്റെ മകനിൽ ആവേശിച്ചിരിക്കുന്നത് എന്താണെന്നാണ് യേശുവിനെ ധരിപ്പിച്ചത്?

A. അശുദ്ധാത്മാവ്
B. ബധിരനായ ഒരു ആത്മാവ്
C. അന്ധനായ ഒരു ആത്മാവ്
D. മൂകനായ ഒരു ആത്മാവ്
Show Answer
Correct Answer D. മൂകനായ ഒരു ആത്മാവ്
Question 20 of 20

പൂരിപ്പിക്കുക: അവന്‍ അവരോടു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ----------------------------------------------------------------?

A. ക്ഷമിച്ചിരിക്കും
B. കരുണ കാണിക്കും
C. കൂടെയുണ്ടായിരിക്കും
D. സഹിക്കും
Show Answer
Correct Answer A. ക്ഷമിച്ചിരിക്കും
Malayalam Catholic Bible Quiz App

Practice the Full Mark Chapter 9 Quiz in the App

The website shows 20 questions. The app has all 51 — with score tracking, offline access, and daily reminders.

Download Free on Google Play