MCBQ app icon Malayalam Catholic Bible Quiz
Mark Chapter 7 New Testament 20 Questions

Mark Chapter 7 — Bible Quiz in Malayalam മർക്കോസ് 7-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Mark Chapter 7, based on the POC Bible Malayalam edition. The app has all 35 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.

Question 1 of 20

ഫരിസേയരും ജെറുസലേമിൽ നിന്ന് വന്ന ചില നിയമജ്ഞരും യേശുവിന്റെ ശിഷ്യന്മാരിൽ കണ്ട പോരായ്മ എന്ത്?

A. അവർക്ക് ആവശ്യത്തിന് വസ്ത്രമില്ല
B. അവർക്ക് ജ്ഞനം ഒട്ടും ഇല്ല
C. അവർക്ക് വേണ്ടത്ര സമ്പത്തില്ല
D. അവർ കൈകഴുകി ശുദ്ധി വരുത്താതെ ഭക്ഷണം കഴിച്ചു
Show Answer
Correct Answer D. അവർ കൈകഴുകി ശുദ്ധി വരുത്താതെ ഭക്ഷണം കഴിച്ചു
Question 2 of 20

യഹൂദർ ഭക്ഷണത്തിന് മുമ്പ് കൈകഴുകിയിരുന്നത് എന്തനുസരിച്ച് ആയിരുന്നു?

A. പൂർവികരുടെ പാരമ്പര്യമനുസരിച്ച്
B. പാരമ്പര്യം അനുസരിച്ച്
C. വിശുദ്ധ ലിഖിതം അനുസരിച്ച്
D. പൂർവികരുടെ നിയമമനുസരിച്ച്
Show Answer
Correct Answer A. പൂർവികരുടെ പാരമ്പര്യമനുസരിച്ച്
Question 3 of 20

പൊതുസ്ഥലത്തു നിന്ന് വരുമ്പോൾ യഹൂദർ എന്തുചെയ്ത ശേഷമാണ് ഭക്ഷണം കഴിച്ചിരുന്നത്?

A. കുളിച്ചശേഷം
B. ദേഹശുദ്ധി വരുത്തിയ ശേഷം
C. പാദങ്ങൾ കഴുകിയശേഷം
D. വീട് വൃത്തിയാക്കിയതിനു ശേഷം
Show Answer
Correct Answer B. ദേഹശുദ്ധി വരുത്തിയ ശേഷം
Question 4 of 20

"ഈ ജനം അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്നും വളരെ ദൂരെയാണ് "ഈ ഉദ്ധരണി ഏത് പ്രവാചകനിൽ നിന്നുള്ളതാണ്?

A. മിക്ക
B. സക്കറിയ
C. ഏശയ്യ
D. ഡാനിയേൽ
Show Answer
Correct Answer C. ഏശയ്യ
Question 5 of 20

പൂരിപ്പിക്കുക: ----------------------------------------------- പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ------------------------------------------------ ഉപേക്ഷിച്ച് മനുഷ്യരുടെ പാരമ്പര്യം നിങ്ങൾ മുറുകെ പിടിക്കുന്നു.

A. മനുഷ്യരുടെ കൽപ്പനകൾ ദൈവത്തിന്റെ, ദൈവത്തിന്റെ കല്പന
B. മനുഷ്യരുടെ പ്രമാണങ്ങൾ, ദൈവത്തിന്റെ കല്പന
C. പ്രമാണങ്ങൾ,കൽപ്പന
D. മാനുഷിക നിയമം, ദൈവിക പ്രമാണം
Show Answer
Correct Answer A. മനുഷ്യരുടെ കൽപ്പനകൾ ദൈവത്തിന്റെ, ദൈവത്തിന്റെ കല്പന
Question 6 of 20

തങ്ങളുടെ പാരമ്പര്യം പാലിക്കാൻ വേണ്ടി യഹൂദർ കൗശലപൂർവ്വം അവഗണിച്ചത് എന്ത്?

A. ദൈവസ്നേഹം
B. മാനുഷിക നിയമം
C. സാമ്പത്ത് ആചരണം
D. ദൈവ കൽപ്പന
Show Answer
Correct Answer D. ദൈവ കൽപ്പന
Question 7 of 20

പിതാവിനെയോ മാതാവിനെയോ ദുഷിച്ചു പറയുന്നവന് മോശയുടെ നിയമം അനുശാസിക്കുന്ന ശിക്ഷ എന്ത്?

A. മരണം
B. തടവറ
C. കാരാഗ്രഹം
D. ജയിൽ
Show Answer
Correct Answer A. മരണം
Question 8 of 20

ഒരുവൻ തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങൾക്ക് എന്നിൽ നിന്ന് ലഭിക്കേണ്ടത് എന്താണെന്ന് പറയുമ്പോഴാണ് പിന്നെ അവർക്ക് വേണ്ടി യാതൊന്നും ചെയ്യുവാൻ നിയമം അവനെ ഒരിക്കലും അനുവദിക്കാത്തത്?

A. നൽകാനുള്ളത് നൽകി എന്ന് പറയുമ്പോൾ
B. കൊർബാൻ
C. വഴിപാട്
D. അവർക്കുള്ള ചിലവ്
Show Answer
Correct Answer B. കൊർബാൻ
Question 9 of 20

കൊർബാൻ എന്ന വാക്കിന്റെ അർത്ഥം എന്ത്?

A. ബലി
B. ദിവ്യബലി
C. വഴിപാട്
D. ചിലവ്
Show Answer
Correct Answer C. വഴിപാട്
Question 10 of 20

യഹൂദർ ദൈവവചനം നിരർത്ഥകമാക്കുന്നത് എന്തു വഴിയെന്നാണ് യേശു പറയുന്നത്?

A. നിയമം വഴി
B. പൂർവിക പാരമ്പര്യം വഴി
C. വിശ്വാസം വഴി
D. അവർക്ക് ലഭിച്ച പാരമ്പര്യം വഴി
Show Answer
Correct Answer D. അവർക്ക് ലഭിച്ച പാരമ്പര്യം വഴി
Question 11 of 20

പുറമേനിന്ന് ഉള്ളിലേക്ക് കടന്ന് ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ ഉള്ളിൽ നിന്ന് പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത് യേശു ആരെ അടുത്തു വിളിച്ചാണ് ഇപ്രകാരം പറഞ്ഞത്?

A. ജനക്കൂട്ടത്തെ
B. ജനങ്ങളെ
C. ശിഷ്യന്മാരെ
D. തന്നെ സ്നേഹിക്കുന്നവരെ
Show Answer
Correct Answer B. ജനങ്ങളെ
Question 12 of 20

പൂരിപ്പിക്കുക: പുറമേ നിന്നുള്ളിലേക്ക് കടന്നു ഒരുവനെ അശുദ്ധൻ ആക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ ഉള്ളിൽ നിന്ന് പുറപ്പെടുന്നവയാണ് അവനെ ആശുദ്ധൻ ആക്കുന്നത്---------------------------------കേൾക്കട്ടെ.

A. കേൾക്കാൻ ചെവിയുള്ളവൻ
B. ചെവിയുള്ളവൻ
C. ഹൃദയ വിശാലതയുള്ളവൻ
D. കേൾക്കാൻ താല്പര്യം ഉള്ളവൻ
Show Answer
Correct Answer A. കേൾക്കാൻ ചെവിയുള്ളവൻ
Question 13 of 20

പുറമേനിന്ന് ഉള്ളിലേക്ക് കടന്നു ഒരുവനെ ആശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എങ്കിൽ പിന്നെ ഒരുവനെ അശുദ്ധൻ ആക്കുന്നത് എന്താണ്?

A. അവന്റെ പാപങ്ങൾ
B. അവന്റെ ചെയ്തികൾ
C. ഒരുവന്റെ ഉള്ളിൽ നിന്ന് പുറപ്പെടുന്നവ
D. അവന്റെ തന്നെ പാപം
Show Answer
Correct Answer C. ഒരുവന്റെ ഉള്ളിൽ നിന്ന് പുറപ്പെടുന്നവ
Question 14 of 20

വിവേചനാശക്തി ഇല്ലാത്തവർ എന്ന് യേശു വിശേഷിപ്പിക്കുന്നത് ആരെയാണ്?

A. പുരോഹിതന്മാരെ
B. ജനപ്രമാണികളെ
C. ജനക്കൂട്ടത്തെ
D. ശിഷ്യന്മാരെ
Show Answer
Correct Answer D. ശിഷ്യന്മാരെ
Question 15 of 20

ഒരുവന്റെ ഉള്ളിൽ നിന്ന് പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധൻ ആക്കുന്നത്. യേശു ആരോടാണ് ഇങ്ങനെ പറഞ്ഞത്?

A. ശിഷ്യന്മാരോട്
B. ജനക്കൂട്ടത്തോട്
C. നിയമജ്ഞരോട്
D. ഫരിസേയരോട്
Show Answer
Correct Answer A. ശിഷ്യന്മാരോട്
Question 16 of 20

ഒരുവന്റെ ഉള്ളിൽ നിന്ന് പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. യേശു ഇപ്രകാരം പറഞ്ഞത് എവിടെവെച്ച്?

A. വീട്ടിൽ വച്ച്
B. ഭവനത്തിൽ വച്ച്
C. ജനക്കൂട്ടത്തിനിടയിൽ വച്ച്
D. മലയിൽ വെച്ച്
Show Answer
Correct Answer B. ഭവനത്തിൽ വച്ച്
Question 17 of 20

മനുഷ്യനെ അശുദ്ധനാക്കുന്ന തിന്മകൾ എവിടെ നിന്ന് വരുന്നു എന്നാണ് യേശു അരുളി ചെയ്യുന്നത്?

A. പിശാചിൽ നിന്ന്
B. ദുഷ്ടനിൽ നിന്ന്
C. ഉള്ളിൽ നിന്ന്
D. പൈശാചിക ശക്തിയിൽ നിന്ന്
Show Answer
Correct Answer C. ഉള്ളിൽ നിന്ന്
Question 18 of 20

യേശു ഒരു വീട്ടിൽ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. എങ്കിലും അവന് മറഞ്ഞിരിക്കാൻ കഴിഞ്ഞില്ല. ആ വീട് എവിടെയാണ് സ്ഥിതി ചെയ്തിരുന്നത്?

A. സീദോൻ
B. ഗലീലി
C. നസ്രത്ത്
D. ടയിർ
Show Answer
Correct Answer D. ടയിർ
Question 19 of 20

"എങ്കിലും അവനെ മറഞ്ഞിരിക്കാൻ കഴിഞ്ഞില്ല". ആർക്ക്?

A. യേശുവിന്
B. മനുഷ്യർക്ക്
C. മൃഗങ്ങൾക്ക്
D. ദൈവദൂതന്
Show Answer
Correct Answer A. യേശുവിന്
Question 20 of 20

ടയിറിലെ ഒരു ഭവനത്തിൽ എത്തിയ യേശുവിന്റെ അടുക്കൽ അശുദ്ധാത്മാവ് ബാധിച്ച കൊച്ചുമകളുമായി ഒരു സ്ത്രീയെത്തി. ആ സ്ത്രീ ഏത് വംശകാരിയായിരുന്നു?

A. സീറോ ഫിനേഷ്യൻ
B. ഗ്രീക്ക്
C. ഇന്ത്യൻ
D. ഹാരപ്പൻ
Show Answer
Correct Answer A. സീറോ ഫിനേഷ്യൻ
Malayalam Catholic Bible Quiz App

Practice the Full Mark Chapter 7 Quiz in the App

The website shows 20 questions. The app has all 35 — with score tracking, offline access, and daily reminders.

Download Free on Google Play