MCBQ app icon Malayalam Catholic Bible Quiz
Mark Chapter 11 New Testament 20 Questions

Mark Chapter 11 — Bible Quiz in Malayalam മർക്കോസ് 11-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Mark Chapter 11, based on the POC Bible Malayalam edition. The app has all 40 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.

Question 1 of 20

ഒലിവുമലയ്ക്ക് സമീപമുള്ള രണ്ട് സ്ഥലങ്ങളെക്കുറിച്ച് മർക്കോസ് സുവിശേഷകൻ പ്രതിപാദിക്കുന്നുണ്ട്. ഏതാണ് ആ സ്ഥലങ്ങൾ?

A. ജെറുസലേം ബദാനിയ
B. ഗലീലി നസ്രത്ത്
C. ജെറീക്കോ യുദയ
D. ബേത്ഫഗെ ബദാനിയ
Show Answer
Correct Answer D. ബേത്ഫഗെ ബദാനിയ
Question 2 of 20

യേശു ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുമ്പ് രണ്ട് ശിഷ്യന്മാരോട് അഴിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ട കഴുത കുട്ടിയുടെ പ്രത്യേകത എന്ത്?

A. ആരും ഒരിക്കലും കയറിയിട്ടില്ലാത്തതാണ്
B. ആ കഴുത കുട്ടിക്ക് ദിവ്യ പ്രഭയുണ്ട്
C. ദൈവാനുഗ്രഹം ഉള്ള കഴുതക്കുട്ടിയാണ്
D. ഇരട്ട കുളമ്പുള്ള കഴുത കുട്ടിയാണ്
Show Answer
Correct Answer A. ആരും ഒരിക്കലും കയറിയിട്ടില്ലാത്തതാണ്
Question 3 of 20

"നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ കർത്താവിന് അതിനെ കൊണ്ട് ആവശ്യമുണ്ട് എന്ന് പറയുക". ആര് ആരോട് പറഞ്ഞു?

A. യേശു കഴുത കുട്ടിയുടെ യജമാനനോട്
B. യേശു ശിഷ്യന്മാരോട്
C. യേശു തന്നെ ശ്രവിച്ചുകൊണ്ടിരിക്കുന്ന ജനത്തോട്
D. ശിഷ്യന്മാർ കഴുത കുട്ടിയുടെ യജമാനനോട്
Show Answer
Correct Answer B. യേശു ശിഷ്യന്മാരോട്
Question 4 of 20

ഒലിവുമലയ്ക്ക് സമീപം എത്തിയ യേശു ജെറുസലേം പ്രവേശനത്തിനായി കഴുതക്കുട്ടിയെ കൊണ്ടുവരുന്നതിന് ആരെയാണ് അയച്ചത്?

A. പത്രോസ് യാക്കോബ് യോഹന്നാൻ
B. 12 ശിഷ്യന്മാരെ
C. ശിഷ്യന്മാരെ
D. സ്നേഹിതരെ
Show Answer
Correct Answer C. ശിഷ്യന്മാരെ
Question 5 of 20

കഴുതകുട്ടിയെ അന്വേഷിച്ചിറങ്ങിയ ശിഷ്യന്മാർ അതിനെ എവിടെ കെട്ടിയിരിക്കുന്നതാണ് കണ്ടത്?

A. തെരുവിൽ
B. ഉയരമുള്ള ഒരു മരത്തിൽ
C. തെരുവിൽ ഒരു പടിവാതിൽക്കൽ
D. അതിന്റെ ആലയിൽ
Show Answer
Correct Answer C. തെരുവിൽ ഒരു പടിവാതിൽക്കൽ
Question 6 of 20

ശിഷ്യന്മാർ കഴുത കുട്ടിയെ അഴിക്കുന്നത് കണ്ടിട്ട് അവിടെ നിന്നിരുന്നവർ എന്താണ് അവരോട് ചോദിച്ചത്?

A. നിങ്ങൾ എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്
B. നിങ്ങൾ കള്ളന്മാരോ യജമാനനോ
C. നിങ്ങൾക്ക് ഭ്രാന്താണോ
D. കഴുതക്കുട്ടിയെ അഴിക്കാൻ ആരാണ് നിങ്ങളെ അധികാരപ്പെടുത്തിയത്
Show Answer
Correct Answer A. നിങ്ങൾ എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്
Question 7 of 20

ആഘോഷപൂർവ്വകമായ ജെറുസലേം പ്രവേശനാവസരത്തിൽ യേശു ഏതു മൃഗത്തിന്റെ പുറത്താണ് കയറിയിരുന്നത്?

A. സിംഹക്കുട്ടിയുടെ
B. കുതിരയുടെ
C. കഴുതയുടെ
D. കഴുത കുട്ടിയുടെ
Show Answer
Correct Answer D. കഴുത കുട്ടിയുടെ
Question 8 of 20

കഴുത കുട്ടിയെ യേശുവിന്റെ അടുത്ത് കൊണ്ടുവന്ന ശേഷം ശിഷ്യന്മാർ ആദ്യം ചെയ്ത പ്രവർത്തി എന്ത്?

A. അതിനെ മെരുക്കിയെടുത്തു
B. അതിനു ഭക്ഷണവും വെള്ളവും നൽകി
C. അതിന്റെ പുറത്ത് തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു
D. യേശുവിനെ അതിന്റെ പുറത്ത് കയറ്റി ഇരുത്തി
Show Answer
Correct Answer C. അതിന്റെ പുറത്ത് തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു
Question 9 of 20

യേശുവിന്റെ ജെറുസലേം പ്രവേശനാവസരത്തിൽ ശിഷ്യന്മാരും ജനങ്ങളും വസ്ത്രങ്ങൾ വിരിച്ചത് എവിടെയെല്ലാം?

A. കഴുത കുട്ടിയുടെ പുറത്തും വഴിയിലും
B. മരങ്ങളുടെ ചില്ലകളിൽ
C. കഴുത കുട്ടിയുടെ പുറത്തും തെരുവീഥിയിലും
D. കടന്നുപോയ വഴികളിൽ ഉടനീളം
Show Answer
Correct Answer C. കഴുത കുട്ടിയുടെ പുറത്തും തെരുവീഥിയിലും
Question 10 of 20

ആരാണ് വയലിൽ നിന്ന് പച്ചിലക്കൊമ്പുകൾ മുറിച്ച് വഴിയിൽ നിരത്തിയത്?

A. ശിഷ്യന്മാർ
B. ജനക്കൂട്ടം
C. ജനങ്ങൾ
D. മറ്റുള്ളവർ
Show Answer
Correct Answer D. മറ്റുള്ളവർ
Question 11 of 20

യേശുവിന്റെ ജെറുസലേം പ്രവേശനാവസരത്തിൽ "ഹോസാന കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ!" എന്നിങ്ങനെ വിളിച്ചു പറഞ്ഞതാരെല്ലാം?

A. അവന്റെ മുമ്പിലും പിന്നിലും നടന്നിരുന്നവർ
B. മറ്റുള്ളവർ
C. ശിഷ്യന്മാർ
D. ശിഷ്യന്മാരും മറ്റുള്ളവരും
Show Answer
Correct Answer A. അവന്റെ മുമ്പിലും പിന്നിലും നടന്നിരുന്നവർ
Question 12 of 20

യേശുവിന്റെ ജെറുസലേം പ്രവേശനാവസരത്തിൽ ജനങ്ങൾ വിളിച്ചുപറഞ്ഞ താഴെപ്പറയുന്ന വാചകം പൂരിപ്പിക്കുക: "നമ്മുടെ പിതാവായ---------------------സമാഗതമാകുന്ന രാജ്യം അനുഗ്രഹീതം".

A. ദാവീദിന്റെ
B. ദൈവത്തിന്റെ
C. പ്രവാചകന്മാരുടെ
D. ഇസ്രായേലിന്റെ
Show Answer
Correct Answer A. ദാവീദിന്റെ
Question 13 of 20

കഴുതക്കുട്ടിയുടെ പുറത്ത് ജെറുസലേമിൽ പ്രവേശിച്ച യേശു പോയത് എങ്ങോട്ടായിരുന്നു?

A. ദേവാലയത്തിനുള്ളിലേക്ക്
B. ജെറുസലേം കവാടത്തിലേക്ക്
C. സിനഗോഗിലേക്ക്
D. പ്രവാചകന്മാരുടെ കബറിടത്തിലേക്ക്
Show Answer
Correct Answer A. ദേവാലയത്തിനുള്ളിലേക്ക്
Question 14 of 20

ആഘോഷപൂർവ്വമായ ജെറുസലേം പ്രവേശനം നടത്തിയ യേശു നേരം വൈകിയിരുന്നതിനാൽ 12 പേരോട് കൂടി പോയ സ്ഥലം ഏത്?

A. അരിമത്തിയ
B. ഗലീലി
C. യൂദായുടെ സമതല പ്രദേശം
D. ബദാനിയ
Show Answer
Correct Answer D. ബദാനിയ
Question 15 of 20

ബദാനിയായിൽ വെച്ച് യേശു അത്തിമരത്തിൽ എന്തെങ്കിലുമുണ്ടാകാം എന്ന് വിചാരിച്ച് അടുത്ത് ചെന്നത് എന്തുകൊണ്ട്?

A. അത്തിപ്പഴം ഇഷ്ടമായതുകൊണ്ട്
B. ധാരാളം ഇലകൾ ഉണ്ടായിരുന്നതുകൊണ്ട്
C. യേശുവിന് വിശന്നത് കൊണ്ട്
D. അവിടെ മറ്റു മരങ്ങൾ ഇല്ലാതിരുന്നതുകൊണ്ട്
Show Answer
Correct Answer C. യേശുവിന് വിശന്നത് കൊണ്ട്
Question 16 of 20

"ആരും ഇനിയൊരിക്കലും നിന്നിൽ നിന്ന് പഴം തിന്നാതിരിക്കട്ടെ" എന്നു പറഞ്ഞു യേശു ശപിച്ച മരം ഏത്?

A. അത്തിമരം
B. ബദാം മരം
C. ഒലിവുമരം
D. സിക്കമൂർ മരം
Show Answer
Correct Answer A. അത്തിമരം
Question 17 of 20

"ആരും നിന്നിൽ നിന്ന് പഴം തിന്നാതിരിക്കട്ടെ"എന്ന് യേശു അത്തിമരത്തോട് പറഞ്ഞത് എവിടെവച്ച്?

A. അത്തിമരച്ചുവട്ടിൽ വച്ച്
B. ബദാനിയായിൽ വച്ച്
C. തോട്ടത്തിൽ വച്ച്
D. യാത്രാമധ്യേ
Show Answer
Correct Answer B. ബദാനിയായിൽ വച്ച്
Question 18 of 20

ബദാനിയായിൽ വച്ച് യേശു ശപിച്ച അത്തിവൃക്ഷത്തിൽ ഇലകളല്ലാതെ ഒന്നും കണ്ടില്ല. കാരണമെന്ത്?

A. അത് ഇലകളുടെ കാലമായിരുന്നു
B. ഇല കൊഴിയുന്നതിന് മുമ്പുള്ള കാലമായിരുന്നു
C. മറ്റൊന്നും അതിൽ ഇല്ലായിരുന്നു
D. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു
Show Answer
Correct Answer D. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു
Question 19 of 20

ബദാനിയായിൽ വച്ച് അത്തിവൃക്ഷത്തെ ശപിച്ച ശേഷം യേശു എത്തിച്ചേർന്നത് എവിടെയായിരുന്നു?

A. യൂദയായിൽ
B. ദേവാലയത്തിൽ
C. കഫർണ്ണാമിലെ വീട്ടിൽ
D. ജെറുസലേമിൽ
Show Answer
Correct Answer D. ജെറുസലേമിൽ
Question 20 of 20

ജെറുസലേം ദേവാലയത്തിൽ നിന്ന് യേശു പുറത്താക്കിയത് ആരെയായിരുന്നു?

A. വിശ്വാസികളെ
B. പ്രാർത്ഥിച്ചു കൊണ്ടിരുന്ന ആരാധകരെ
C. ഭക്ത കൃത്യങ്ങൾ അഭ്യസിക്കുന്ന ഭക്തജനങ്ങളെ
D. അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ
Show Answer
Correct Answer D. അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ
Malayalam Catholic Bible Quiz App

Practice the Full Mark Chapter 11 Quiz in the App

The website shows 20 questions. The app has all 40 — with score tracking, offline access, and daily reminders.

Download Free on Google Play