MCBQ app icon Malayalam Catholic Bible Quiz
Mark Chapter 1 New Testament 20 Questions

Mark Chapter 1 — Bible Quiz in Malayalam മർക്കോസ് 1-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ

20 multiple-choice questions from Mark Chapter 1, based on the POC Bible Malayalam edition. The app has all 78 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.

Question 1 of 20

വി മർക്കോസിന്റെ സുവിശേഷത്തിലെ ആദ്യവാചകമെന്ത്?

A. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.
B. മനുഷ്യപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.
C. യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.
D. ഇതൊന്നുമല്ല
Show Answer
Correct Answer A. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.
Question 2 of 20

മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമെഴുതിയ പഴയനിയമ പ്രവാചകനാര്?

A. ജറമിയ
B. ഹെനോക്ക്
C. സഖറിയ
D. ഏശയ്യ
Show Answer
Correct Answer D. ഏശയ്യ
Question 3 of 20

മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായി ഏശയ്യ പ്രവാചകൻ എഴുതുന്നതെന്ത്?

A. കർത്താവിന്റെ പാത ഒരുക്കുവിൻ അവന്റെ വഴി നേരെ ആകുവിൻ
B. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നേരെയാക്കുവിൻ
C. മിശിഹായ്ക്ക് വഴി ഒരുക്കുവിൻ അവന്റെ പാത നേരെയാക്കുവിൻ.
D. വഴി ഒരുക്കുവിൻ
Show Answer
Correct Answer B. കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നേരെയാക്കുവിൻ
Question 4 of 20

ഏശയ്യ പ്രവാചകൻ പ്രവചിച്ചത് പോലെ മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമായി വിശേഷിപ്പിച്ചത് ആരെ?

A. ഈശോയെ
B. യൗസേപ്പിതാവിനെ
C. സ്നാപകയോഹന്നാനെ
D. പത്രോസിനെ
Show Answer
Correct Answer C. സ്നാപകയോഹന്നാനെ
Question 5 of 20

സ്നാപകയോഹന്നാൻ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രസംഗിച്ച വിഷയം എന്ത്?

A. പാപമോചനത്തിനുള്ള അനുതാപം
B. അനുതാപത്തിലൂടെ പാപമോചനം
C. സുവിശേഷത്തിൽ വിശ്വസിക്കുവിൻ
D. പാപമോചനത്തിനുള്ള അനുതാപത്തിന്റെ ജ്ഞാനസ്നാനം
Show Answer
Correct Answer D. പാപമോചനത്തിനുള്ള അനുതാപത്തിന്റെ ജ്ഞാനസ്നാനം
Question 6 of 20

സ്നാപകയോഹന്നാൻ ജ്ഞാനസ്നാനം നൽകിക്കൊണ്ടിരുന്ന നദിയുടെ പേര്?

A. യൂഫ്രട്ടീസ്
B. ടൈഗ്രീസ്
C. നൈൽ
D. യോർദാൻ
Show Answer
Correct Answer D. യോർദാൻ
Question 7 of 20

സ്നാപകയോഹന്നാൻ പ്രസംഗിച്ച ആന്തരികമായ പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും ബാക്കി അടയാളം എന്ത്?

A. ജ്ഞാനസ്നാനം
B. പരിഹാരം
C. പാപ പരിഹാരം
D. ഉപവാസം
Show Answer
Correct Answer A. ജ്ഞാനസ്നാനം
Question 8 of 20

ജോർദാൻ നദിയിൽ വച്ച് സ്നാപകനിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച ജനങ്ങൾ എവിടെ നിന്നുള്ളവർ ആയിരുന്നു?

A. യുദയാ മുഴുവനിലേയും ജെറുസലേമിലെയും ജനങ്ങൾ
B. ജെറുസലേം മുഴുവനിലെയും യൂദയായിലെയും ജനങ്ങൾ
C. ജെറുസലേം മുഴുവനിലെയും ജനങ്ങൾ
D. യുദയാ മുഴുവനിലെയും ജനങ്ങൾ
Show Answer
Correct Answer A. യുദയാ മുഴുവനിലേയും ജെറുസലേമിലെയും ജനങ്ങൾ
Question 9 of 20

ജോർദാൻ നദിയിൽ വച്ച് സ്നാപകനിൽ നിന്ന് സ്നാനം സ്വീകരിക്കുന്നതിന് മുൻപ് ജനങ്ങൾ എന്താണ് ചെയ്തത്?

A. തന്നെത്തന്നെ ശുദ്ധിയാക്കി
B. കുളിച്ച് ശുദ്ധരായി
C. പാപങ്ങൾ ഏറ്റു പറഞ്ഞു
D. പരിഹാര ബലിയർപ്പിച്ചു
Show Answer
Correct Answer C. പാപങ്ങൾ ഏറ്റു പറഞ്ഞു
Question 10 of 20

സ്നാപകയോഹന്നാൻ എന്തുകൊണ്ട് ഉണ്ടാക്കിയ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്?

A. ഒട്ടക രോമം കൊണ്ടുള്ള വസ്ത്രം
B. ഒട്ടകപ്പക്ഷി തൂവൽ കൊണ്ടുള്ള വസ്ത്രം
C. കനമുള്ള ഇലകൾ തുന്നിച്ചേർത്ത വസ്ത്രം
D. മരത്തിന്റെ ചർമം
Show Answer
Correct Answer A. ഒട്ടക രോമം കൊണ്ടുള്ള വസ്ത്രം
Question 11 of 20

സ്നാപകയോഹന്നാൻ അരയിൽ ചുറ്റിയിരുന്ന വസ്തു എന്ത്?

A. ബെൽറ്റ്
B. തോൽപ്പട്ട
C. മരത്തിന്റെ വള്ളി
D. മൃഗത്തിന്റെ ചർമം
Show Answer
Correct Answer B. തോൽപ്പട്ട
Question 12 of 20

സ്നാപകയോഹന്നാന്റെ ഭക്ഷണം എന്തായിരുന്നു?

A. തേൻ
B. മന്നയും കാടപ്പക്ഷിയും
C. അപ്പവും ആട്ടിറച്ചിയും
D. വെട്ടുകിളിയും കാട്ടുതേനും
Show Answer
Correct Answer D. വെട്ടുകിളിയും കാട്ടുതേനും
Question 13 of 20

മർക്കോസ് തന്റെ സുവിശേഷ ആരംഭത്തിൽ വിവരിക്കുന്ന സംഭവം ഏത്?

A. സ്നാപകയോഹന്നാന്റെ പ്രസംഗം
B. യോഹന്നാന്റെ പ്രഭാഷണം
C. ഈശോയുടെ കടന്നുവരവ്
D. രക്ഷകന്റെ ജനനത്തെപറ്റിയുള്ള അറിയിപ്പ്
Show Answer
Correct Answer A. സ്നാപകയോഹന്നാന്റെ പ്രസംഗം
Question 14 of 20

"എന്നെക്കാൾ ശക്തനായവൻ എന്റെ പിന്നാലെ വരുന്നു". ആര് ആരെപറ്റി പറഞ്ഞു?

A. യേശു സ്നാപകയോഹന്നാനെ പറ്റി
B. സ്നാപകയോഹന്നാൻ യേശുവിനെ പറ്റി
C. ഗബ്രിയേൽദൂതൻ ഈശോയെ പറ്റി
D. ഗബ്രിയേൽമാലാഖ മാതാവിനെ പറ്റി
Show Answer
Correct Answer B. സ്നാപകയോഹന്നാൻ യേശുവിനെ പറ്റി
Question 15 of 20

തന്റെ പിന്നാലെ വരുന്ന യേശുവിന് എന്ത് ചെയ്തു കൊടുക്കുവാൻ താൻ യോഗ്യനല്ല എന്നാണ് സ്നാപകൻ പറയുന്നത്?

A. ചെരുപ്പഴിക്കാൻ പോലും
B. ചെരുപ്പിന്റെ വാറഴിക്കാൻ പോലും
C. ചെരുപ്പിന്റെ കെട്ടഴിക്കാൻ പോലും
D. ചെരുപ്പിന്റെ വള്ളികൾ അഴിക്കാൻ പോലും
Show Answer
Correct Answer D. ചെരുപ്പിന്റെ വള്ളികൾ അഴിക്കാൻ പോലും
Question 16 of 20

തന്റെ പിന്നാലെ വരുന്ന യേശു എപ്രകാരം സ്നാനം നൽകുമെന്നാണ് സ്നാപകയോഹന്നാൻ പറയുന്നത്?

A. പരിശുദ്ധാത്മാവിനാൽ
B. ആത്മാവിനാലും ജലത്താലും
C. റൂഹായാൽ
D. അഗ്നിയും ജലവും കൊണ്ട്
Show Answer
Correct Answer A. പരിശുദ്ധാത്മാവിനാൽ
Question 17 of 20

പൂരിപ്പിക്കുക: " ഞാൻ നിങ്ങൾക്ക്.............................. ഞാനും നൽകി. അവനോ..................................... നിങ്ങൾക്ക് സ്നാനം നൽകും ".

A. വെള്ളം കൊണ്ട്, പരിശുദ്ധാത്മാവിനാൽ
B. അഗ്നികൊണ്ട്, പരിശുദ്ധാത്മാവിനാൽ
C. ജലം കൊണ്ടു, പരിശുദ്ധാത്മാവിനാൽ
D. തീകൊണ്ട്, പരിശുദ്ധാത്മാവിനാൽ
Show Answer
Correct Answer C. ജലം കൊണ്ടു, പരിശുദ്ധാത്മാവിനാൽ
Question 18 of 20

സ്നാനം സ്വീകരിക്കാനായി യേശു ആരുടെ അടുത്തേക്കാണ് പോയത്?

A. പിതാവിന്റെ അടുത്തേക്ക്
B. ദേവാലയത്തിലേക്ക്
C. സ്നാപകയോഹന്നാന്റെ അടുത്തേക്ക്
D. പുരോഹിതന്റെ അടുത്തേക്ക്
Show Answer
Correct Answer C. സ്നാപകയോഹന്നാന്റെ അടുത്തേക്ക്
Question 19 of 20

യേശു യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിച്ചത് എവിടെ വെച്ച്?

A. ദേവാലയത്തിൽ വച്ച്
B. യോർദാൻ നദിയിൽ വച്ച്
C. നദിയിൽ വച്ച്
D. മലമുകളിൽ
Show Answer
Correct Answer B. യോർദാൻ നദിയിൽ വച്ച്
Question 20 of 20

യേശു സ്നാനം സ്വീകരിക്കാനായി യോഹന്നാന്റെ അടുത്തേക്ക് വന്നത് എവിടെ നിന്ന്?

A. ഗലീലിയിൽ നിന്ന്
B. നസറത്തിൽ നിന്ന്
C. യൂദയായിൽ നിന്ന്
D. ഗലീലിയിലെ നസറത്തിൽ നിന്ന്
Show Answer
Correct Answer D. ഗലീലിയിലെ നസറത്തിൽ നിന്ന്
Malayalam Catholic Bible Quiz App

Practice the Full Mark Chapter 1 Quiz in the App

The website shows 20 questions. The app has all 78 — with score tracking, offline access, and daily reminders.

Download Free on Google Play